Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 10
    Breaking:
    • ദുബായ് അൽ മക്തൂം വിമാനത്താവളം ഒരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളോടെ
    • സിറ്റി ഫ്ലവർ റിയാദ് അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    • കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    • റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും
    • ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf

    ലോകസഭാ തെരഞ്ഞെടുപ്പ്; പ്രവാസി ആകുലതകൾ പങ്കുവെച്ച് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ടോക്ക് ഷോ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/04/2024 Gulf Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഇന്ത്യയുടെ 18-മത് ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആകുലതകൾ പങ്കുവെച്ച് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച ‘ടോക്ക് ഷോ’ ശ്രദ്ധേയമായി. ‘വോട്ടർമാർ ബൂത്തിലേക്ക്; പ്രവാസികൾ നിലപാട് വ്യക്തമാക്കുന്നു’ എന്ന പേരിൽ ജിദ്ദ സീസൺ റെസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സംസ്കാരിക, കലാ, സാഹിത്യ, മത സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

    നിർണായകമായ ഒരു തെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും ഈ തെരഞ്ഞെടുപ്പിൽ പ്രവാസികൾ തങ്ങളുടെ ഭാഗദേയം കൃത്യമായി വിനിയോഗിക്കണമെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഏത് തെരഞ്ഞെടുപ്പ് വന്നാലും പ്രവാസി വിഷയങ്ങൾക്ക് തെരഞ്ഞെടുപ്പിൽ കാര്യമായ പരിഗണന നല്കാൻ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളൊന്നും ശ്രദ്ധിക്കാറില്ലെന്നും പ്രവാസികൾ ഒറ്റക്കെട്ടായി ശബ്ദമുയർത്തുകയല്ലാതെ ഇതിന് മറ്റു വഴികളില്ലെന്നും ടോക്ക് ഷോ വിലയിരുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്വാതന്ത്രാനന്തര ഇന്തൃ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അവസാനത്തിന്റെ തുടക്കമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് മാധ്യമപ്രവർത്തകൻ എ.എം സജിത്ത് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷമായി രാജൃത്ത് നടന്നുകൊണ്ടിരിക്കുന്ന, ലോകം കണ്ടുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സാധാരണക്കാരുടെ ഇടയിലേക്ക് പതുക്കെ പതുക്കെ ഊര്‍ന്നിറങ്ങിയിട്ടുണ്ട്. ജനാധിപതൃ സംവിധാനത്തില്‍ സതൃസന്ധമായി വിവരങ്ങള്‍ ലഭിക്കാനുള്ള ഏകമാര്‍ഗം സുതാര്യമായിട്ടുള്ള, നിഷ്പക്ഷമായിട്ടുള്ള മാധ്യമങ്ങളാണ്. അത്തരമൊരു മാധൃമ ശൃംഗലയുടെ അഭാവം ഈ തെരഞ്ഞെടുപ്പിൽ മുഴച്ചു കാണുന്നു. പവര്‍ പൊളിറ്റിക്‌സിന്റെ പാത പിന്തുടര്‍ന്നത് ഇന്തൃന്‍ ജനാധിപതൃത്തിന്റെ അപചയത്തിനു കാരണമായിട്ടുണ്ട്. സാധാരണക്കാര്‍ മാറി ചിന്തിക്കുന്നുണ്ടെന്ന സൂചനയുണ്ട്. പിടിച്ചു നില്‍ക്കാൻ കഴിയുമോ എന്ന ഭയപ്പാടില്‍ നിന്നാണ് നേതാക്കളില്‍നിന്നും വിഷലിപ്തമായ വാക്കുകള്‍ വരുന്നത്. ഇത്തരം ആശങ്കകള്‍ക്കു മേലെ നാം പുതിയ രാജൃം പടുത്തുയര്‍ത്തും എന്ന കാരൃത്തില്‍ സംശയമില്ലെന്നും എ.എം സജിത്ത് അഭിപ്രായപ്പെട്ടു.

    വര്‍ഗീയ, വംശീയ കലാപമുണ്ടാക്കിയാണ് ഒന്നാം മോഡി സർക്കാർ അധികാരത്തില്‍ വന്നത്. രാജൃത്തെ കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുകൊടുത്താണ് രണ്ടാമത് ബി.ജെ.പി അധികാരത്തിലെത്തിയത്. നിലവിൽ കോര്‍പറേറ്റ് മാധൃമങ്ങളെ കൂട്ടുപ്പിടിച്ചു വീണ്ടും അധികാരത്തിലേറാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തികൊണ്ടിരിക്കുന്നതെന്ന് ഷിബു തിരുവനന്തപുരം (നവോദയ) അഭിപ്രായപ്പെട്ടു. സാമ്പത്തികമായി ഇന്തൃയെ തകര്‍ത്ത, കോര്‍പറേറ്റ് സ്ഥാപനങ്ങളെ സഹായിക്കുന്ന മോഡിയുടെ ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ്സ് ശബ്ധിക്കുന്നില്ലെന്നും അതിനാൽ കേരളത്തിലെ 20 ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളേയും വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ബി.ജെ.പിക്ക് കീഴിൽ കേന്ദ്രസർക്കാർ തങ്ങളുടെ അധികാരം ഉപയോഗിച്ച് രാജൃത്തെ ജനാധിപതൃ, മതേതരത്വത്തെ നശിപ്പിച്ചതായി സി.എം അഹമ്മദ് (ഒ.ഐ.സി.സി) പറഞ്ഞു. ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങി മുഴുവൻ ഭരണഘടനാ സ്ഥാപനങ്ങളെയും അവർ തങ്ങളുടെ വരുതിയിലാക്കി. മുസ്‌ലിം പേരുള്ളവന് രാജൃത്തെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കി. സാമ്പത്തികമായി ഞെരുക്കമുണ്ടാക്കി. ഇതിന്റെയൊക്കെ പ്രതൃാഘാതം നാട്ടിലുള്ളരെക്കാൾ പ്രവാസികളിലുണ്ടാക്കി. ഫാസിസ്റ്റ് ഭരണം വീണ്ടും വരാതിരിക്കാനുള്ള ശ്രമം നടത്തണം. കോണ്‍ഗ്രസ് അധികാരത്തിൽ വന്നാല്‍ മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന പല കാടൻ നിയമങ്ങളും റദ്ദാക്കും. തെരഞ്ഞെടുപ്പില്‍ കൃത്രിമത്തിന്റെ ആശങ്കയുണ്ടെങ്കിലും അതിനെയൊക്കെ മറികടന്ന് നല്ല ശതമാനം വോട്ടിങ്ങിലുടെ ബി.ജെ.പിയെ താഴേ ഇറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
    രാജ്യത്തെങ്ങും ഇന്ത്യ എന്ന ഒറ്റക്കെട്ടിൽ ബി.ജെ.പിക്കെതിരെ ഒന്നിക്കുന്ന സഖ്യത്തിന് ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവുമെന്ന് കണക്കുകൾ നിരത്തി വി.പി മുസ്തഫ (കെ.എം.സി.സി) വിലയിരുത്തി. പ്രവാസികളെ തീർത്തും അവഗണിച്ച സർക്കാരായിരുന്നു കഴിഞ്ഞ 10 വർഷക്കാലം കേന്ദ്രത്തിലും നിലവിൽ കേരളത്തിലും. കഴിഞ്ഞ യു.പി.എ സർക്കാരുകളുടെ കാലത്ത് പ്രവാസികൾക്ക് വേണ്ടി സർക്കാർ ചെയ്ത സേവനങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും ബിജെപിയെ താഴെ ഇറക്കാൻ നിലവിൽ കോൺഗ്രസിന് കീഴിലുള്ള സംവിധാനത്തിനല്ലാതെ മറ്റാർക്കും കഴിയില്ലെന്നും അതിനാൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടുന്ന മുന്നണിയെ ശക്തിപ്പെടുത്താനാവണം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

    പ്രസിഡന്റ് സാദിഖലി തുവ്വൂർ അധ്യക്ഷത വഹിച്ചു. പി.എം മായിൻകുട്ടി വിഷയാവതരണം നടത്തി. സത്താര്‍ ഇരിട്ടി (ന്യൂ ഏജ്), ഉമർ ഫാറൂഖ് (പ്രവാസി വെൽഫയർ), കെ.ടി അബൂബക്കർ (ജി.ജി.ഐ), നാസർ ചാവക്കാട് (ഐ.ഡി.ഡി), സി.എച്ച് ബഷീർ (തനിമ), അബ്ബാസ് ചെമ്പൻ (ഇസ്ലാഹി സെന്റർ), അബ്ദുൽ ഗഫൂർ (വിസ്‌ഡം), മിർസ ശരീഫ്, അരുവി മോങ്ങം, ശിഹാബ് കരുവാരകുണ്ട്, ജലീൽ കണ്ണമംഗലം, കബീർ കൊണ്ടോട്ടി, ഗഫൂർ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, ബിജു രാമന്തളി, കെ.സി ഗഫൂർ, റജിയ ബീരാൻ, മുംതാസ് ടീച്ചർ പാലോളി, നൂറുന്നീസ ബാവ തുടങ്ങിയവരും സംസാരിച്ചു. ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായി സ്വാഗതവും ട്രഷറർ സാബിത്ത് സലിം നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ദുബായ് അൽ മക്തൂം വിമാനത്താവളം ഒരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളോടെ
    10/05/2025
    സിറ്റി ഫ്ലവർ റിയാദ് അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    10/05/2025
    കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    09/05/2025
    റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും
    09/05/2025
    ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.