മസ്കത്ത്– വാണിജ്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട പ്രതിയെ യുഎഇയിൽ നിന്ന് ഓമനിലെത്തിച്ച് പോലീസ്. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് ഏഷ്യൻ പൗരനായ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെയും റോയൽ ഒമാൻ പോലീസിന്റെയും സഹകരണത്തോടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് പ്രതിയെ പിടികൂടിയത്. യുഎഇയിലേക്ക് നാട് വിടും മുമ്പ് ഇയാൾ കമ്പനി ഫണ്ടുകൾ ദുരുപയോഗം ചെയ്‌തെന്നും വ്യാജ രേഖകൾ നിർമ്മിച്ചെന്നുമാണ് ഇയാൾക്കെതിരെയുള്ള കുറ്റം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group