ജിദ്ദ– സുഡാനീസ് സമൂഹത്തിന് നല്‍കിയ മികച്ച ആരോഗ്യ സേവനങ്ങളെ മാനിച്ച് റിപ്പബ്ലിക് ഓഫ് സുഡാന്‍ കോണ്‍സുലേറ്റ് ജനറല്‍ ജിദ്ദ ഷറഫിയയിലെ അബീര്‍ മെഡിക്കല്‍ സെന്ററിനെ ആദരിച്ചു. നൂറുകണക്കിന് സുഡാന്‍ പൗരന്മാര്‍ക്ക് പ്രയോജനം ലഭിച്ച കമ്മ്യൂണിറ്റി സേവന പരിപാടിയെ തുടര്‍ന്നാണ് ഈ അംഗീകാരം.
സുഡാന്‍ കോണ്‍സുല്‍ ജനറല്‍ കമാല്‍ അലി ഉസ്മാന്‍ താഹ, ഡെപ്യൂട്ടി കോണ്‍സല്‍ ഡോ. അബൂബക്കര്‍ മുഹമ്മദ് എല്‍നൂര്‍ ഇബ്രാഹിം എന്നിവരുടേയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ ഷറഫിയ ഓപ്പറേഷന്‍സ് മാനേജര്‍ അബ്ദുള്‍ ജലീല്‍ ആലുങ്ങലിന് മെമന്റോ കൈമാറി. ഓപറേഷന്‍സ് സൂപ്പര്‍വൈസര്‍ ഹാജര്‍ അവ്വാദ്, സിദ്ദീഖ് കെ.എ, അബ്ദുസ്സലാം എന്നിവരേയും ആദരിച്ചു.


സുഡാന്‍കാരായ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സാ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ധാരണാപത്രത്തിലും ഇരുകൂട്ടരും ഒപ്പുവച്ചു. സുഡാന്‍ കോണ്‍സുലേറ്റിലെ ഫസ്റ്റ് സെക്രട്ടറി ഡോ. അബൂബക്കര്‍ മുഹമ്മദ് എല്‍നൂര്‍ ഇബ്രാഹിമും അബീര്‍ ഓപറേഷന്‍സ് മാനേജര്‍ അബ്ദുല്‍ ജലീല്‍ ആലുങ്ങലുമാണ് ധാരണാപത്രം ഒപ്പുവെച്ചത്. അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. അഹമ്മദ് ആലുങ്ങല്‍, സ്ട്രാറ്റജിക് പ്ലാനിംഗ് വൈസ് പ്രസിഡന്റ് ഡോ. ജംഷിത്ത് അഹമ്മദ്, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഡോ. ഇമ്രാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.