അബുദാബി- സർ സയ്യിദ് കോളേജ് തളിപ്പറമ്പ അലുംനി അബുദാബി ചാപ്റ്റർ (SSCAAD) ഒക്ടോബർ 17ന് ഹുദൈരിയാത്ത് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിക്കുന്ന സോക്കർ ഫെസ്റ്റ് 2026 ഫുട്‌ബോൾ ടൂർണ്ണമെന്റിന്റെ ബ്രോഷർ പ്രകാശനകർമ്മം കേരള ഫിഷറീസ്- സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ.അബ്ദുൽ ഗഫൂർ നിർവഹിച്ചു.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ചു നടന്ന ചടങ്ങിൽ അലുംനി വർക്കിംഗ് ചെയർമാൻ സി.എച്ച് മുഹമ്മദലി, ജനറൽ സെക്രട്ടറി നൗഫൽ സി.പി, ഐ.ഐ.സി ജനറൽ സെക്രട്ടറി അഡ്വ: കെ വി മുഹമ്മദ് കുഞ്ഞി, വർക്കിംഗ് പ്രസിഡണ്ട് വി.പി.കെ അബ്ദുള്ള, അലുംനി രക്ഷാധികാരികളായ കാസിം അബൂബക്കർ, കെ.വി അഷ്റഫ്, റഫീഖ് എസ്.എൽ.പി, അലൂംനി സ്‌പോർട്‌സ് വിംഗ് ജനറൽ കൺവീനർ ഷക്കീർ അഹ്‌മദ്, ഭാരവാഹികളായ സഹീദ് വി, റാഷിദ് ഹമീദ്, അഫ്‌സൽ കെസി എന്നിവർ പങ്കെടുത്തു.
സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഡോ. അബൂബക്കർ കുറ്റിക്കോൽ അതിഥി ആയിരുന്നു. അലുംനി ചെയർമാൻ അജയ് കുമാർ, ട്രഷറർ സൽസബീൽ ഹംസ എന്നിവർ ആശംസകൾ നേർന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







