അസീർ: കനത്ത മഞ്ഞിലും ആലിപ്പഴ വർഷത്തിലും മുങ്ങി അസീർ മേഖല വെള്ളയണിഞ്ഞു. അബഹ നഗരത്തിൻ്റെ വടക്ക് ഭാഗത്തുള്ള ബൽഹാമർ, ബേഹാൻ, ബാലസ്മാർ എന്നിവടങ്ങളിലെ പർവതങ്ങളും കൃഷി ഭൂമിടകളും ആലിപ്പഴത്തിൻ്റെ ഫലമായി വെളുത്ത പുതപ്പിനകത്തായി. ഉയർന്ന പ്രദേശങ്ങളിൽ മിക്കയിടത്തും മഴ പെയ്തു.
അസീർ മേഖലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത ആലിപ്പഴ വർഷത്തോടൊപ്പം കനത്ത മഴ തുടരുകയാണ്. ഈ മേഖലയിൽ ശക്തമായ കാറ്റ്, ദൂരക്കാഴ്ചയുടെ കുറവ്, ആലിപ്പഴ വർഷത്തോടെയുള്ള മഴ, ഇടിമിന്നൽ എന്നിവക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group