ദുബൈ – ഗൾഫ് രാജ്യങ്ങളിലെ പ്രശസ്ത ജ്വല്ലറിയായ സ്കൈ ഗ്രൂപ്പിന്റെ ഉടമയും മലയാളിയുമായ ബാബു ജോണിന്റെ മകൻ അരുൺ എന്നറിയപ്പെടുന്ന ജേക്കബ് പാലത്തുംപാട്ട് ജോൺ (46) ഹൃദയാഘാതം മൂലം മരണപ്പെട്ടു. തിങ്കളാഴ്ച ദുബൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. നിലവിൽ മാതാപിതാക്കളും സഹോദരങ്ങളും കേരളത്തിലാണ്. മൃതദേഹം ഉടൻ തന്നെ നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വിവാഹിതനായ അരുണിന് രണ്ടു മക്കളുണ്ട്.
ആദരസൂചകമായി സ്കൈ ജ്വല്ലറിയുടെ എല്ലാ ഔട്ട്‌ലെറ്റുകളും, കൂടാതെ കേരളത്തിലെ സ്കൈ ഗ്രൂപ്പിന്റെ കീഴിലുള്ള ഹോട്ടലുകളും ടെക്സ്റ്റൈൽ ഷോറൂമുകളും ചൊവ്വാഴ്ച അടച്ചിട്ടു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group