Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • സ്നേഹസന്ദേശം വിളിച്ചോതി പ്രവാസി ഇഫ്താർ സംഗമം
    • മലബാർ ഗോൾഡിന്റെ സഹകരണത്തോടെ പ്രവാസി വെൽഫെയർ കോബാർ ഇഫ്താർ കിറ്റ് വിതരണം നടത്തി
    • മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ പാർട്ടി വിട്ടേക്കാം; മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് ജി. സുധാകരൻ
    • ഗൾഫ് രാജ്യങ്ങൾ നശിക്കണമെന്ന് ഇസ്രായിൽ ആഗ്രഹിക്കുന്നു; ടക്കർ കാൾസന്റെ പരാമർശം ചർച്ചയാകുന്നു
    • സന്ദർശക വിസയിൽ സൗദിയിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി ഹായിലിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    എസ്.ഐ.ആര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം ജനാധിപത്യത്തിനു മേലുള്ള ഭീഷണി; പ്രവാസി വെല്‍ഫെയര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/01/2026 Gulf Bahrain 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രവാസി വെല്‍ഫെയര്‍ എക്‌സിക്യൂട്ടീവ് യോഗം
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന എസ്.ഐ.ആര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ ഗൗരവമായ ആശങ്ക ഉളവാക്കുന്നതാണെന്ന് പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് മജീദ് തണല്‍ പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ വ്യവസ്ഥയില്‍ ജനാധിപത്യത്തിന്റെ ആത്മാവാണ് പൗരന്റെ വോട്ടവകാശം. ഓരോ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കപ്പെടുമ്പോഴാണ് ഒരു രാജ്യം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ജനാധിപത്യമായിത്തീരുന്നത്. ഈ അടിസ്ഥാന തത്വത്തെ പോലും വെല്ലുവിളിക്കുന്ന തരത്തിലാണ് ഇപ്പോള്‍ എസ്.ഐ.ആര്‍ നടപടികള്‍ നടപ്പാക്കപ്പെടുന്നതായി കാണുന്നത്.

    തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, ദരിദ്രര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ ഏറ്റവും ദുര്‍ബല വിഭാഗങ്ങളാണ് എസ്.ഐ.ആര്‍ പ്രക്രിയയില്‍ ഏറ്റവും കൂടുതല്‍ ദോഷം അനുഭവിക്കുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച പ്രവാസി ക്ഷേമ വകുപ്പ് സെക്രട്ടറിയും പ്രവാസി വെല്‍ഫെയര്‍ എസ്‌ഐആര്‍ ഹെല്‍പ്പ് ഡസ്‌ക് കണ്‍വീനറുമായ അജ്മല്‍ ഹുസൈന്‍ പറഞ്ഞു. രേഖകള്‍ എളുപ്പത്തില്‍ ലഭിക്കാത്തവര്‍, താമസം ഇടയ്ക്കിടെ മാറുന്നവര്‍, ഡിജിറ്റല്‍ സംവിധാനങ്ങളില്‍ പ്രവേശനം ഇല്ലാത്തവര്‍ എന്നിവരെല്ലാം വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്നതിലൂടെ സാമൂഹിക അസമത്വം കൂടുതല്‍ രൂപപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വോട്ടര്‍ പട്ടിക പരിഷ്‌കരണം സുതാര്യവും രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് സ്വതന്ത്രവുമായ പ്രക്രിയയായിരിക്കണമെന്ന അടിസ്ഥാന സിദ്ധാന്തത്തെയാണ് നിലവിലെ എസ്.ഐ.ആര്‍ നടപടികള്‍ തകര്‍ക്കുന്നതെന്ന് പ്രവാസി വെല്‍ഫെയര്‍ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. ഇത് പല സ്ഥലങ്ങളിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള ഉപകരണമായി മാറിയെന്ന പരാതികള്‍ ഗൗരവമായി കാണണം. പ്രതിപക്ഷ പിന്തുണ കൂടുതലായുള്ള മേഖലകളില്‍ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന പ്രവണത ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുന്ന അപകടകരമായ നീക്കമായതിനാല്‍ എസ് ഐ ആര്‍ നടപടിയെ ജനാധിപത്യപരമെന്ന് വിളിക്കാന്‍ കഴിയില്ല. പ്രവാസി സെന്റര്‍ വഴി നടത്തുന്ന എസ്‌ഐആര്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ അജ്മല്‍ ഹുസൈന്‍ വിശദീകരിച്ചു. ഇനിയും എസ്‌ഐആര്‍ പ്രക്രിയ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് പ്രവാസി സെന്ററില്‍ എല്ലാ ദിവസവും വൈകുന്നേരം 7.00 മുതല്‍ ഒരുക്കിയിട്ടുള്ള ഹെല്‍പ്പ് ഡെസ്‌ക് സേവനം ഉപയോഗപ്പെടുത്താവുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.

    ജനറല്‍ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതം ആശംസിച്ചു. ഷാഹുല്‍ ഹമീദ് വെന്നിയൂര്‍, സബീന അബ്ദുല്‍ ഖാദിര്‍, അഡ്വ. ഷഫ്ന തയ്യിബ്, ഷിജിന ആഷിക് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. സെക്രട്ടറി ഇര്‍ഷാദ് കോട്ടയം നന്ദി രേഖപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain Pravasi welfare sir helpdesk sir problem
    Latest News
    സ്നേഹസന്ദേശം വിളിച്ചോതി പ്രവാസി ഇഫ്താർ സംഗമം
    04/03/2026
    മലബാർ ഗോൾഡിന്റെ സഹകരണത്തോടെ പ്രവാസി വെൽഫെയർ കോബാർ ഇഫ്താർ കിറ്റ് വിതരണം നടത്തി
    04/03/2026
    മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ പാർട്ടി വിട്ടേക്കാം; മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് ജി. സുധാകരൻ
    04/03/2026
    ഗൾഫ് രാജ്യങ്ങൾ നശിക്കണമെന്ന് ഇസ്രായിൽ ആഗ്രഹിക്കുന്നു; ടക്കർ കാൾസന്റെ പരാമർശം ചർച്ചയാകുന്നു
    04/03/2026
    സന്ദർശക വിസയിൽ സൗദിയിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി ഹായിലിൽ നിര്യാതനായി
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.