റിയാദ്: ഷിഫയിലെ മലയാളികളുടെ കൂട്ടായ്മയായ ഷിഫ മലയാളി സമാജം നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങള്‍ക്ക് പെന്ഷന് സഹായം നല്കി. കണ്ണൂര്‍ സ്വദേശി അശോകനും തിരുവനന്തപുരം സ്വദേശി ഉണ്ണികൃഷ്ണനും ആണ് സഹായം നല്‍കിയത്. ഓണാഘോഷവും ഓണസദ്യയും 21 ന് വെള്ളിയാഴ്ച ഉച്ചക്ക് ഷിഫ റിമാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ സാബു പത്തടി അറിയിച്ചു. സമാജം ഓഫീസില്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍കോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ബിജു മടത്തറ, രക്ഷാധികാരികളായ അശോകന് ചാത്തന്നൂര്‍, മധു വര്‍ക്കല, മോഹനന് കരുവാറ്റ, അലി ഷോര്‍ണൂര്‍ എന്നിവര്‍ സംസാരിച്ചു. പ്രകാശ് ബാബു വടകര, സന്തോഷ് തിരുവല്ല, സുനില്‍ പൂവത്തുങ്കല്‍, ബിനീഷ് തിരുവല്ല, ബിജു സി എസ് ,മോഹനന് കണ്ണൂര്‍, അജിതകുമാര്‍,വിജയന് ഓച്ചിറ എന്നിവര്‍ പങ്കെടുത്തു. ജോയിന്‍ ട്രഷറര്‍ ബാബു കണ്ണോത്ത് നന്ദി പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







