ദോഹ– ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും അസോസിയേഷൻ ഓഫ് നാഷണൽ ഒളിമ്പിക് കമ്മിറ്റികളുടെ സീനിയർ വൈസ് പ്രസിഡന്റുമായ ശൈഖ് ജുആന്‍ ബിൻ ഹമദ് അൽതാനി, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (OCA) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം ഇന്ന് പ്രഖ്യാപിച്ചു. 2026 ജനുവരിയിൽ താഷ്‌കന്റ് നഗരത്തിൽ നടക്കുന്ന ജനറൽ അസംബ്ലിയിൽ വെച്ചായിരിക്കും പ്രസിഡന്റ്ന്റിനെ തിരഞ്ഞെടുക്കുക . ഇന്നലെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള വിജ്ഞാപനം ഇറങ്ങിയത് . വരും വർഷങ്ങളിൽ ഏഷ്യൻ കായികരംഗത്തിന്റെ വികസനത്തിനും ഐക്യത്തിനും സംഭാവന നൽകാനുള്ള തന്റെ പ്രതിബദ്ധത കൂടി പ്രകിടിപ്പിച്ചുകൊണ്ടാണ് ശൈഖ് ജുആന്‍ ബിൻ ഹമദ് അൽതാനി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് .
രാഷ്ട്രങ്ങൾക്കിടയിൽ വികസനവും ഐക്യവും വളർത്തിയെടുക്കുന്നതിന് കായിക മേഖലക്ക് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണം, സുസ്ഥിരത, ഡിജിറ്റൽ പരിവർത്തനം, അത്‌ലറ്റിക് ശാക്തീകരണം തുടങ്ങിയ മേഖലകളിൽ പരിവർത്തനാത്മക പുരോഗതി കൈവരിക്കുന്നതിണ് ഏഷ്യൻ കായികരംഗത്തിന് ഏറെ സാധ്യത ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി . ഖത്തർ അമീർ ശൈഖ് തമിം ബിൻ ഹമദ് അൽതാനിയുടെ സഹോദരൻ കൂടിയായ ശൈഖ് ജുആന്‍ 2006 ൽ ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസിലെ ഏഷ്യന്‍ ഗെയിംസിന്റെ ദീപ ശിഖാ അംബാസിഡറായിരുന്നു. നിലവിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ പ്രസിഡന്റ് ഇന്ത്യക്കാരനായായ രാജ രന്ദീർ സിങ്ങാണ്.