അബൂദാബി– ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പ് അബൂദാബിയിൽ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേരള പിറവി ദിനമായ നവംബർ ഒന്നിനാണ് ടൂർണമെൻ്റ്.
കെ.എസ്.എല്‍ താരങ്ങളും യു.എ.ഇയിലെ മികച്ച ഇന്ത്യന്‍ താരങ്ങളും മാറ്റുരയ്ക്കുന്ന ടൂർണമെൻ്റിൽ 16 മികച്ച ടീമുകള്‍ പങ്കെടുക്കും.
നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍.
ചാമ്പ്യന്മാര്‍ക്ക് 4444 ദിര്‍ഹം കാഷ് അവാര്‍ഡും ട്രോഫിയും ഫസ്റ്റ് റണ്ണർ അപ്പിന് 2222 ദിര്‍ഹം കാഷ് അവാര്‍ഡും ട്രോഫിയും സെക്കന്‍ഡ് റണ്ണര്‍ അപ്പിന് 1111 ദിര്‍ഹം കാഷ് അവാര്‍ഡും ട്രോഫിയും മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് പ്രത്യേക ട്രോഫികളും മെഡലുകളും സമ്മാനിക്കും.
സംഘാടകരായ 30ാം വാര്‍ഷികം ആഘോഷിക്കുന്ന ഫെയ്മസ് അഡ്വർടൈസിങ്, ഡ്രീം സ്‌പോര്‍ട്‌സ് അക്കാദമി മാനേജ്‌മെന്‍റ് ടീമിലെ പി.എം. ഹംസ, പി.എം. ശാഹുൽ ഹമീദ്, പി.എം. ഹനീഫ, പി.എം. ബദറു, പി.എം. ഫസലുദ്ദീന്‍, പി.എം. നിഷാദ്, സാഹിര്‍ മോന്‍, ഫൈസല്‍ കടവില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



