Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 15
    Breaking:
    • സൗദി അറാംകൊ അമേരിക്കൻ കമ്പനികളുമായി 90 ബില്യൺ ഡോളറിന്റെ 34 കരാറുകൾ ഒപ്പുവെച്ചു
    • ഗാസയിൽ നിന്ന് നൂറിലേറെ രോഗികളെ യു.എ.ഇ ആശുപത്രികളിലെത്തിച്ചു
    • 1.2 ട്രില്യൺ ഡോളറിന്റെ കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും അമേരിക്കയും
    • വയനാട്ടിൽ റിസോർട്ടിലെ ടെന്റ് തകർന്നുവീണു; യുവതി മരിച്ചു
    • ഇസ്രായിൽ വംശഹത്യാ രാഷ്ട്രമെന്ന് സ്പെയിൻ പ്രധാനമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf

    പി.എം മായിൻകുട്ടിക്ക് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/05/2024 Gulf Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: രണ്ടര പതിറ്റാണ്ടു കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മുതിർന്ന മാധ്യമപ്രവർത്തകനും മലയാളം ന്യൂസ് ലേഖകനും ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം മുൻ പ്രസിഡന്റുമായിരുന്ന പി.എം മായിൻകുട്ടിക്ക് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി. പ്രസിഡന്റ് സാദിഖലി തുവ്വൂർ ആദരവ് ഫലകവും വൈസ് പ്രസിഡന്റ് ജാഫറലി പാലക്കോട് സ്നേഹോപഹാരവും കൈമാറി.
    ഹസൻ ചെറൂപ്പ, ജലീൽ കണ്ണമംഗലം, കബീർ കൊണ്ടോട്ടി, ഗഫൂർ കൊണ്ടോട്ടി, ബിജു രാമന്തളി, ഇബ്രാഹിം ഷംനാട്, നാസർ കരുളായി, ഗഫൂർ മമ്പുറം എന്നിവർ സംസാരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാധ്യമ പ്രവർത്തനമെന്നത് കേവലം ഒരു ജോലി എന്നതിനപ്പുറം ഒരു സാമൂഹിക പ്രവർത്തനം കൂടിയാണെന്ന് പ്രവൃത്തി കൊണ്ട് തെളിയിച്ചയാളായിരുന്നു പി.എം മായിൻകുട്ടി എന്നും ഫോറത്തിന് നൽകിയ പിന്തുണയും പുതുതായി മാധ്യമ പ്രവർത്തന മേഖലയിലേക്ക് കടന്നുവന്നവർക്ക് അദ്ദേഹം നൽകിയ പ്രോത്സാഹനവും പരിശീലനവുമെല്ലാം സംസാരിച്ചവർ പ്രത്യേകം എടുത്തുപറഞ്ഞു.
    നേരത്തെ വർഷങ്ങളോളം നാട്ടിൽ മാധ്യമപ്രവർത്തന മേഖലയിൽ ഉണ്ടായിരുന്നെങ്കിലും 25 വർഷക്കാലത്തെ ജിദ്ദയിലെ പ്രവർത്തനമാണ് മാനസികമായി തനിക്ക് സംതൃപ്തി നൽകിയതെന്നും ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം സഹപ്രവർത്തകർ നൽകിയ പിന്തുണക്കും സഹകരണത്തിനും പ്രത്യേകം നന്ദി പറയുന്നതായും മറുപടി പ്രസംഗത്തിൽ പി.എം മായിൻകുട്ടി പറഞ്ഞു.

    നാട്ടിലെത്തിയാലും സ്വന്തം ഓൺലൈൻ പത്രത്തിലൂടെ മാധ്യമ പ്രവർത്തനം തുടരുമെന്നും അദ്ദേഹം അറിയിച്ചു. അദ്ദേഹത്തിന്റെ പത്നി സുജയും മീഡിയ ഫോറം സൗഹൃദ കൂട്ടായ്മയിൽ നിന്നും ലഭിച്ച സ്നേഹത്തിന് നന്ദി പറഞ്ഞു. ജിദ്ദ മന്തി വേൾഡ് റെസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായി സ്വാഗതവും ട്രഷറർ സാബിത് സലിം നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    IMF PM Mayinkutty
    Latest News
    സൗദി അറാംകൊ അമേരിക്കൻ കമ്പനികളുമായി 90 ബില്യൺ ഡോളറിന്റെ 34 കരാറുകൾ ഒപ്പുവെച്ചു
    15/05/2025
    ഗാസയിൽ നിന്ന് നൂറിലേറെ രോഗികളെ യു.എ.ഇ ആശുപത്രികളിലെത്തിച്ചു
    15/05/2025
    1.2 ട്രില്യൺ ഡോളറിന്റെ കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും അമേരിക്കയും
    15/05/2025
    വയനാട്ടിൽ റിസോർട്ടിലെ ടെന്റ് തകർന്നുവീണു; യുവതി മരിച്ചു
    15/05/2025
    ഇസ്രായിൽ വംശഹത്യാ രാഷ്ട്രമെന്ന് സ്പെയിൻ പ്രധാനമന്ത്രി
    15/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.