മക്ക: മക്കയിൽ ഇന്ന് ഒരു വില്ല വിറ്റുപോയത് 64 മില്യൺ റിയാലിന്. 389 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വില്ലയാണ് ഒരു ചതുരശ്ര മീറ്ററിന് 165,416 റിയാലിന് വിൽപ്പന നടത്തിയത്. മൊത്തം മൂല്യം 64 ദശലക്ഷം റിയാലിലധികം വരും.
ജബൽ ഉമർ പരിസരത്താണ് ഇത്രയും കൂടിയ തുകക്ക് വില്ല വിറ്റുപോയത്. ഇവിടെ മൂന്നു വില്ലകളാണ് വൻ വിലക്ക് വിൽപന നടത്തിയത്. റിയൽ എസ്റ്റേറ്റ് സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ അനുസരിച്ച്, 118 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു അപ്പാർട്ട്മെൻ്റ് 11.5 ദശലക്ഷം റിയാലിന് വിറ്റു. 175 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മറ്റൊരു അപ്പാർട്ട്മെൻ്റി് 17 ദശലക്ഷം റിയാലിനും വിറ്റു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group