ദമാം- സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ ‘സവ’ ഒരുക്കിയ ‘ഓണനിറവ് 2026’ സൗഹൃദ നിറവിന്റെ പ്രതീകമായി. സൈഹത്തിൽ നടന്ന ഓണാഘോഷത്തിൽ വിവിധ കലാ-കായിക, സാംസ്‌കാരിക പരിപാടികൾ അരങ്ങേറി.
കേരളത്തിന്റെ തനിമയും ഓണത്തിന്റെ പാരമ്പര്യവും പ്രവാസജീവിതത്തിന്റെ സൗഹൃദവും ഒരുമിച്ചുചേർന്ന ആഘോഷമായിരുന്നു ഓണനിറവ്. കുടുംബാംഗങ്ങളും കുട്ടികളും സംഘടനാ പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
സവയിലെ കുടുംബിനികൾ ഒരുക്കിയ ഓണസദ്യയോടെ ആയിരുന്നു പരിപാടികൾക്ക് തുടക്കം. ശേഷം നടന്ന സാംസ്‌കാരിക സമ്മേളത്തിൽ പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനയിരുന്നു. മുഖ്യ രക്ഷാധികാരി കെ.എം ബഷീർ ഉദ്ഘാടനം ചെയ്തു. കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി പ്രൊഫസർമാരായ ഡോ: ഹിരൻ ലാൽ, ഡോ: ആര്യ, ഡോ: നവ്യ വിനോദ്, അൽ മന ഹോസ്പിറ്റൽ പൽമനോളജിസ്റ്റ് ഡോ: ലുലു റഹ്‌മത്ത്, നവാസ് കായംകളും, സലാം ആലപ്പുഴ, രശ്മി ശിവപ്രകാശ്, നസ്സി നൗഷാദ്, യഹ്‌യകോയ, നിറാസ് യൂസുഫ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അശോകൻ ആല സ്വാഗതവും വനിതാ വേദി സെക്രട്ടറി സാജിദ നൗഷാദ് നന്ദിയും പറഞ്ഞു.
തുടർന്ന നടന്ന കലാ കായിക മത്സരങ്ങൾക്ക് സിറാജ് കരുമാടി, ഷെറിൻ സജീർ, സജീർ എന്നിവർ നേതൃത്വം നൽകി. രാജേഷ് അമ്പലപ്പുഴ, നിഖിൽ മുരളി, സിന്ധു രാജേഷ്, ഡോ: നവ്യ വിനോദ്, സിദ്ധീഖ് കായംകുളം, ജോഷി ബാഷ,യഹ്‌യ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സ്ത്രീകൾ അവതരിപ്പിച്ച തിരുവാതിരയും, കുട്ടികളുടെ നൃത്തനൃത്യങ്ങളും ഹൃദ്യാനുഭവങ്ങളായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







