ദമാം – രണ്ടര ദശാബ്ദ കാലത്തോളം സൗദി കിഴക്കൻ പ്രവിശ്യയിൽ പ്രവാസിയായിരുന്ന മുൻ കെ.എം.സി.സി നേതാവ് കെ. സക്കീർ അഹമ്മദ് (63) നാട്ടിൽ നിര്യാതനായി. കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി അംഗം, ദമാം സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി, നാഷണൽ കമ്മിറ്റി സുരക്ഷാ സമിതി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സൗദി സ്കാഫോൾഡിംഗ് കമ്പനിയിലെ ദീർഘകാലത്തെ സേവനത്തിന് ശേഷമാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
പ്രവാസം അവസാനിപ്പിച്ചതിന് ശേഷം കൊടുവള്ളി കത്തറമ്മൽ പ്രദേശത്തെ മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ നിറ സാന്നിധ്യമായിരുന്നു കെ.സക്കീർ അഹമ്മദ്.
പരേതനായ കൈപാക്കിൽ മുഹമ്മദ് ഹാജി-സഫിയ ദമ്പതികളുടെ മകനാണ്. അഡ്വ.പി.ടി.എ റഹീം എം.എൽ.യുടെ സഹോദരിയുടെ മകനാണ്. ഭാര്യ: മുംതാസ് പാഴൂർ. മക്കൾ: ജസ്റിൻ അഹമ്മദ്, സനിൻ അഹമ്മദ് (ആദ് ബിൽഡേഴ്‌സ് കൺസ്ട്രഷൻ), സഫിയ ഡാലിയ (അധ്യാപിക എൻ ഐ ടി – ആർ ഇ സി). മരുമക്കൾ: നിഹാദ് കണ്ണഞ്ചേരി, നസ്‌ലി കൊളപ്പുറം, ഇസ്റ ലത്തീഫ് എടവണ്ണപ്പാറ. സഹോദരങ്ങൾ: അബ്ദുൽ കരിം, അബ്ദുൽ അസീസ്, അബ്ദുൽ റഷീദ്, അബ്ദുൽജലീൽ, മുജീബ് കൈപാക്കിൽ, മറിയം കീപോയിൽ, ആയിശ വെങ്ങാലി, നദീറ പോലൂർ, നസീറ വട്ടോളി.
മയ്യത്ത് നമസ്ക്കാരം ബുധനാഴ്‌ച്ച രാവിലെ 8.30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും. ദമാമിൽ പ്രവാസിയായിരുന്ന കാലഘട്ടത്തിൽ പ്രവാസി സംബന്ധമായ വിവിധ വിഷയങ്ങളിൽ ഇടപെടുകയും ഒപ്പം മത സാമൂഹിക സാംസ്ക്കാരിക രംഗത്ത് നേത്യപരമായ പങ്ക് വഹിക്കുകയും ചെയ്തിരുന്ന കെ. സക്കീർ അഹമ്മദിന്റെ വിയോഗം ദമാമിലെ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.



