റിയാദ് – അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണമാറ്റം ഉണ്ടാവുമെന്നും പിണറായി വിജയന്റെ ഏകാധിപത്യഭരണം ജനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുറഷീദ്. റിയാദില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രവാസികള്‍ക്ക് വോട്ട് ചേര്‍ക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒഐസിസി ഒരുക്കും. നോര്‍ക്ക ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള പരാതികള്‍ പഠിച്ച് സാധ്യമായ ഇടപെടല്‍ നടത്തും. മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തിന് മാത്രമുള്ളതാണ്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവര്‍ക്ക് താത്പര്യമില്ല. മുന്‍ സന്ദര്‍ശനങ്ങള്‍ കൊണ്ട് പ്രവാസികള്‍ക്ക് ഒരു ഗുണവുമുണ്ടായിട്ടില്ല. ഇടക്കിടെ ദുബൈയില്‍ സന്ദര്‍ശനം നടത്തുന്നത് മകനെ കാണാനാണെന്നും അദ്ദേഹം പറഞ്ഞു. സലിം കളക്കര, രഘുനാഥ് പറശ്ശിനികടവ്, അഷ്‌ക്കര്‍ കണ്ണൂര്‍, സന്തോഷ് ബാബു, ഹരീന്ദ്രന്‍ കയറ്റുവള്ളി, മുനീര്‍ ഇരിക്കൂര്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



