ജിസാൻ – ജിസാൻ പ്രവിശ്യയിൽപ്പെട്ട അൽതുവാലിൽ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ സൗദി യുവാവ് കാറിടിച്ച് മരിച്ചു. അൽതുവാലിലെ അൽനജാമിയ ഗ്രാമത്തിൽ ഇന്നലെയാണ് ദാരുണമായ സംഭവം. ഡ്രൈവിംഗ് പഠിക്കുകയായിരുന്ന യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ട് ഭർത്താവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവ് സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. ഇന്ന് വൈകീട്ട് അസർ നമസ്‌കാരാനന്തരം അൽനജാമിയയിലെ ഈദ് ഗാഹിൽ വെച്ച് മയ്യിത്ത് നമസ്‌കാരം പൂർത്തിയാക്കി സംസ്‌കരിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



