റിയാദ് – ലൈംഗിക ചുവയുള്ള പ്രവൃത്തികള്‍ ചെയ്യുകയും മറ്റൊരാളുടെ വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും അവര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അയാളെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത യെമനി യുവാവിനെ റിയാദ് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അറസ്റ്റ് ചെയ്തു.
പ്രതി ലൈംഗിക ചുവയുള്ള പ്രവൃത്തികള്‍ ചെയ്യുന്നതിന്റെയും മറ്റൊരാളുടെ വാഹനത്തിന് കേടുപാടുകള്‍ വരുത്തുന്നതിന്റെയും ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group