ജിദ്ദ: വേൾഡ് മലയാളി കൗൺസിൽ ജിദ്ദ ഘടകത്തിൻ്റെ പ്രത്യേക ക്ഷണിതാക്കളായ അംഗങ്ങൾക്കുള്ള പ്രോവിൻഷ്യൽ മീറ്റപ്പ് സംഘടിപ്പിച്ചു.
ഡബ്യു.എം സി ഗ്ലോബൽ ഗുഡ് വിൽ അംബാസഡർ ഡോ. അബ്ദുല്ല മഞ്ചേരി അധ്യക്ഷത വഹിച്ചു. മനുഷ്യ നന്മക്കും പുരോഗതിയ്ക്കുമായി പക്ഷാഭേദങ്ങളില്ലാതെ പ്രവർത്തിക്കുന്ന ആഗോള സംഘടനയാണ് 1995 ൽ സ്ഥാപിതമായ വേൾഡ് മലയാളി കൗൺസിൽ (WMC). ഇന്ത്യയുടെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ ശേഷൻ, വ്യവസായ പ്രമുഖൻ ഡോ. പി എ ഇബ്രാഹിം ഹാജി, കെൽടോൺ മുൻ ചെയർമാൻ കെ.പി.പി നമ്പ്യാർ എന്നിവർ കഴിഞ്ഞ കാലങ്ങളിൽ ഡബ്യു.എം സിയ്ക്ക് നേതൃത്വം നൽകിയവരാണ്.
ഡബ്യു.എം സി പോവിൻഷ്യൽ മീറ്റപ്പിൻ്റെ ഭാഗമായി ചർച്ചയിൽ ഡോ. അബ്ദുല്ല മഞ്ചേരി മോഡറേറ്ററായിരുന്നു. സംഘടനയുടെ ആഗോളാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളെക്കുറിച്ച് കൗൺസിൽ കോർഡിനേറ്റർ ഡെൻഡൺ ചാക്കോ, സിജി മേരി എന്നിവർ സംസാരിച്ചു.
ഡോ. ഇന്ദു ചന്ദ്ര, മൻസൂർ വയനാട്, ദിലീപ് താമരക്കുളം, മസൂദ് തിരുവനന്തപുരം, ജിജോ , ജ്യോതി ബി കുമാർ, മാജ ഓച്ചിറ, താജ് മണ്ണാർകാട്, നൗഷാദ് ചാത്തല്ലൂർ, അനിൽ വിദ്യാധരൻ , ഷംസു പാറാട്ട്, അനീർ, ഹാരിസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രിജിൻ ഡെൻ ഐ ടി പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്തു.