Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 17
    Breaking:
    • ഓടുന്ന ബസിൽ പ്രസവിച്ച് 19-കാരി, കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു കൊന്നു; ദമ്പതികൾ അറസ്റ്റിൽ
    • നിമിഷ പ്രിയയുടെ മോചനം; കാന്തപുരത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് വിദേശകാര്യ വക്താവ്
    • ഇറാഖില്‍ ഹൈപ്പർമാർക്കറ്റിൽ വൻ തീപിടിത്തം: 50 മരണം, നിരവധി പേരെ രക്ഷപ്പെടുത്തി
    • ഗാസയിൽ തിരിനാളമായി സ്വയമെരിഞ്ഞ് ഡോ.ഹുസാം, ‘ദി ലാസ്റ്റ് ഡോക്ടർ സ്റ്റാൻഡിങ്’ അൽജസീറയിൽ
    • മുൻ ഇന്ത്യൻ വനിത ഗോൾകീപ്പർ അഥിതി ചൗഹാൻ പ്രൊഫഷണൽ ഫുടബോളിൽ നിന്നും വിരമിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ബിൽ അടയ്ക്കാത്തവർക്ക് ജലവിതരണം വിച്ഛേദിക്കുന്നത് ഈ അഞ്ച് സാഹചര്യങ്ങളിൽ പാടില്ലെന്ന് സൗദി വാട്ടർ അതോറിറ്റി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/07/2025 Saudi Arabia 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ബില്‍ അടക്കാത്തതിന് ജല കണക്ഷന്‍ വിച്ഛേദിക്കുന്നതിന് അഞ്ചു സാഹചര്യങ്ങളില്‍ വിലക്കുള്ളതായി സൗദി ജല അതോറിറ്റി വെളിപ്പെടുത്തി. ജല, മലിനജല സേവനങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് അതോറിറ്റി പുറത്തിറക്കിയ മാര്‍നിര്‍ദേശ ഗൈഡാണ് അഞ്ചു സാഹചര്യങ്ങളില്‍ ജല കണക്ഷന്‍ വിച്ഛേദിക്കുന്നതിന് വിലക്കുള്ളതായി വ്യക്തമാക്കുന്നത്. ബില്‍ അടക്കാത്തതിന്റെ പേരില്‍ ജലസേവനം വിച്ഛേദിക്കാന്‍ പാടില്ലാത്ത സമയങ്ങളും സാഹചര്യങ്ങളും അതോറിറ്റി പ്രത്യേകം നിര്‍ണയിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജല കണക്ഷൻ വിച്ഛേദിക്കാൻ പാടില്ലാത്ത സാഹചര്യങ്ങൾ:

    റമദാൻ മാസം: ഗാർഹിക ഉപഭോക്താക്കളുടെ കണക്ഷനുകൾ ഈ കാലയളവിൽ വിച്ഛേദിക്കരുത്.

    ദേശീയ, മതപരമായ ദിനങ്ങൾ: ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ, സൗദി ദേശീയ ദിനം, സ്ഥാപക ദിനം എന്നിവയിൽ കണക്ഷനുകൾ വിച്ഛേദിക്കുന്നതിന് വിലക്കുണ്ട്.

    ഹജ് സീസൺ: മക്ക, മദീന നഗരങ്ങളിലെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും കണക്ഷനുകൾ ദുൽഹജ് 1 മുതൽ 20 വരെ വിച്ഛേദിക്കരുത്.

    നിലവിലുള്ള പരാതികൾ: ബില്ലുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെടാത്ത ഔദ്യോഗിക പരാതി ഉള്ളപ്പോൾ കണക്ഷൻ വിച്ഛേദിക്കാൻ പാടില്ല.

    അടിയന്തിര സാഹചര്യങ്ങൾ: അതോറിറ്റി നിർദേശിക്കുന്ന അടിയന്തിര സന്ദർഭങ്ങളിൽ കണക്ഷൻ വിച്ഛേദിക്കുന്നതിന് വിലക്കുണ്ട്.


    ബില്‍ അടച്ച് പരമാവധി 24 മണിക്കൂറിനുള്ളില്‍ കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ സേവന ദാതാവ് ബാധ്യസ്ഥമാണ്. വീണ്ടും കണക്ഷന്‍ നല്‍കാനുള്ള സാമ്പത്തിക ചെലവ് ഉപഭോക്താവ് വഹിക്കണം. ബില്ലുകള്‍ അടക്കാത്തതിനും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്തതിനും വിച്ഛേദിക്കപ്പെടുന്ന കണക്ഷന്‍ ഓരോ തവണയും വീണ്ടും കണക്റ്റ് ചെയ്യുന്നതിന് 100 റിയാല്‍ ബില്ലില്‍ ചേര്‍ക്കും. കണക്ഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും പിന്നീട് വീണ്ടും കണക്റ്റ് ചെയ്യാനും ഉപഭോക്താവ് ആവശ്യപ്പെടുകയാണെങ്കിലും ഇതേപോലെ 100 റിയാല്‍ ഫീസ് ഈടാക്കും.


    ജല കമ്പനിയുടെ പിഴവ് കാരണം 48 മണിക്കൂറില്‍ കൂടുതല്‍ ജലവിതരണം തടസ്സപ്പെട്ടാല്‍, ഇത് ബാധിക്കുന്ന ഉപഭോക്താവിന് 12 ടണ്‍ ശേഷിയുള്ള ടാങ്കര്‍ വെള്ളം സൗജന്യമായി ആവശ്യപ്പെടാന്‍ അവകാശമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ അപേക്ഷ നല്‍കി 12 മണിക്കൂറിനുള്ളില്‍ ഉപഭോക്താവിന് ടാങ്കര്‍ വെള്ളം വിതരണം ചെയ്യും. സേവനങ്ങള്‍ നല്‍കുന്നതിലും ഓഫറുകള്‍ നല്‍കുന്നതിലും അധികാരങ്ങളോ അവകാശങ്ങളോ വിനിയോഗിക്കുന്നതിലും ഉപഭോക്താക്കള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നതില്‍ നിന്ന് സേവന ദാതാക്കള്‍ക്ക് വിലക്കുണ്ട്. സേവനം, അതിന്റെ ഡെലിവറി മാനദണ്ഡങ്ങള്‍, താരിഫുകള്‍, ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസ്, അവരുടെ അവകാശങ്ങളും കടമകളും, അതോറിറ്റി നിര്‍ണയിക്കുന്ന മറ്റ് വിവരങ്ങളും അതുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളും എന്നിവയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മതിയായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സേവന ദാതാക്കള്‍ ബാധ്യസ്ഥരാണ്.

    സ്വന്തം കണക്ഷന്‍ ഉപയോഗിക്കാന്‍ മറ്റുള്ളവരെ അനുവദിക്കുന്നതിനും സൗജന്യമായോ ഫീസായിട്ടോ മറ്റുള്ളവര്‍ക്ക് വെള്ളം നല്‍കുന്നതിനും ഉപഭോക്താക്കള്‍ക്ക് വിലക്കുണ്ട്. മീറ്ററുമായോ അക്കൗണ്ടുമായോ ബന്ധപ്പെട്ട ഏതെങ്കിലും നാശനഷ്ടങ്ങള്‍ക്കും നിയമ ലംഘനങ്ങള്‍ക്കും ഉപഭോക്താക്കള്‍ ഉത്തരവാദികളാണ്. നിയമപരമായ പ്രമാണങ്ങളോ സാധുവായ ഉടമസ്ഥാവകാശ രേഖകളോ ഇല്ലാത്ത റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് ജല, മലിനജല സേവനങ്ങള്‍ നല്‍കുന്നതിന് സേവന ദാതാക്കള്‍ക്ക് വിലക്കുണ്ട്. ഉപഭോക്താക്കള്‍ക്ക് പ്രതിമാസ ഇന്‍വോയ്സുകള്‍ നല്‍കാന്‍ ജല കമ്പനികള്‍ ബാധ്യസ്ഥരാണ്. ബില്‍ അടക്കാനുള്ള അവസാന തീയതി ഓരോ മാസത്തെയും 28-ാം തീയതി ആയിരിക്കും.


    ബില്‍ കുടിശ്ശിക തുക 1,000 റിയാല്‍ കവിയുകയോ തുടര്‍ച്ചയായി മൂന്ന് ബില്ലുകള്‍ അടക്കാതിരിക്കുകയോ ചെയ്താല്‍ ഏതൊരു ഉപഭോക്താവിനും ജല സേവനം നിര്‍ത്തലാക്കാന്‍ സേവന ദാതാവ് ബാധ്യസ്ഥമാണ്. കണക്ഷന്‍ വിച്ഛേദിക്കുന്നതിനു മുമ്പായി, ബില്‍ അടക്കേണ്ട അവസാന തീയതി മുതല്‍ 15 ദിവസം വാണിംഗ് കാലയളവ് നല്‍കണം. ഈ കാലയളവില്‍ പണമടക്കാത്തതായുള്ള അറിയിപ്പും കണക്ഷന്‍ വിച്ഛേദിക്കല്‍ മുന്നറിയിപ്പുമായി രണ്ട് ഓര്‍മപ്പെടുത്തല്‍ സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണം. മുന്നറിയിപ്പ് കാലയളവ് അവസാനിച്ചതിന് ശേഷം, സേവനം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ഉപഭോക്താവിന് അറിയിപ്പ് നല്‍കും. മുന്നറിയിപ്പ് കാലയളവ് അവസാനിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ജലസേവനം നിര്‍ത്തലാക്കാന്‍ സേവന ദാതാവ് ബാധ്യസ്ഥമാണ്.


    കണക്ഷന്‍ വിച്ഛേദിച്ചാല്‍ മീറ്ററില്‍ സര്‍വീസ് നിര്‍ത്തലാക്കല്‍ സ്റ്റിക്കര്‍ പതിക്കുകയും മീറ്റര്‍ ലോക്ക്, മീറ്റര്‍ നമ്പര്‍, സര്‍വീസ് നിര്‍ത്തലാക്കല്‍ സ്റ്റിക്കര്‍ എന്നിവ കാണിക്കുന്ന ഫോട്ടോകള്‍ സഹിതം രേഖപ്പെടുത്തുകയും ചെയ്യും. കണക്ഷന്‍ വിച്ഛേദിച്ചാല്‍ മീറ്റര്‍ വാല്‍വ് അടക്കുകയും ലോക്ക് സ്ഥാപിക്കുകയും ചെയ്യും. നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, 12 മാസത്തെ ഉപഭോഗത്തില്‍ കൂടുതലുള്ള തുക ഗുണഭോക്താവില്‍ നിന്ന് ആവശ്യപ്പെടാന്‍ ജല കമ്പനിക്ക് അവകാശമില്ല. കണക്ഷന്‍ വിച്ഛേദിച്ച ശേഷം മീറ്റര്‍ തുടര്‍ച്ചയായി രണ്ടുതവണയോ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് തവണയോ ക്രമരഹിതമായി വീണ്ടും കണക്റ്റ് ചെയ്താല്‍ കണക്ഷന്‍ ലോക്ക് ചെയ്യാനോ നീക്കം ചെയ്യാനോ സേവന ദാതാവിന് അവകാശമുണ്ടെന്നും സൗദി ജല അതോറിറ്റി പുറത്തിറക്കിയ ഗൈഡ് വ്യക്തമാക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    bill disconnection Saudi water
    Latest News
    ഓടുന്ന ബസിൽ പ്രസവിച്ച് 19-കാരി, കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു കൊന്നു; ദമ്പതികൾ അറസ്റ്റിൽ
    17/07/2025
    നിമിഷ പ്രിയയുടെ മോചനം; കാന്തപുരത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് വിദേശകാര്യ വക്താവ്
    17/07/2025
    ഇറാഖില്‍ ഹൈപ്പർമാർക്കറ്റിൽ വൻ തീപിടിത്തം: 50 മരണം, നിരവധി പേരെ രക്ഷപ്പെടുത്തി
    17/07/2025
    ഗാസയിൽ തിരിനാളമായി സ്വയമെരിഞ്ഞ് ഡോ.ഹുസാം, ‘ദി ലാസ്റ്റ് ഡോക്ടർ സ്റ്റാൻഡിങ്’ അൽജസീറയിൽ
    17/07/2025
    മുൻ ഇന്ത്യൻ വനിത ഗോൾകീപ്പർ അഥിതി ചൗഹാൻ പ്രൊഫഷണൽ ഫുടബോളിൽ നിന്നും വിരമിച്ചു
    17/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version