Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    • ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    • വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    • റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    • തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    നെസ്‌ലെ കമ്പനിയുടെ ബേബി ഫോർമുലകൾക്കെതിരെ മുന്നറിയിപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/01/2026 Saudi Arabia Gulf Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Nestle banned baby product
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – നാൻ, അൽഫാമിനൊ, എസ്26 ഗോൾഡ്, എസ്26 അൾട്ടിമ എന്നീ ബ്രാൻഡുകളിൽ ബഹുരാഷ്ട്ര കമ്പനിയായ നെസ്‌ലെ നിർമിക്കുന്ന ബേബി ഫോർമുലകൾ കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകി. ശിശുക്കളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന, ബാസിലസ് സെറിയസ് ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന സെറിയുലൈഡ് എന്ന വിഷവസ്തു ബേബി ഫോർമുലയിൽ അടങ്ങിയിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് നെസ്‌ലെ കമ്പനിയുടെ നിരവധി ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നതിനെ കുറിച്ചുള്ള കമ്പനിയുടെ സ്വമേധയാ ഉള്ള അറിയിപ്പിനെ തുടർന്നാണ് ഈ ഉൽപന്നങ്ങൾക്കെതിരെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകിയത്.

    അപകടസാധ്യതകൾ വിലയിരുത്തിയ ശേഷം സ്വീകരിക്കുന്ന, മുൻകരുതലെന്നോണമുള്ള സ്വമേധയാ ഉള്ള തിരിച്ചുവിളിക്കലാണിതെന്ന് അതോിറ്റി വ്യക്തമാക്കി. ഈ വിഷവസ്തു ഓക്കാനം, ഇടയ്ക്കിടെയുള്ള ഛർദ്ദി, വയറുവേദന എന്നിവയുൾപ്പെടെയുള്ള ആരോഗ്യ ലക്ഷണങ്ങൾക്ക് കാരണമായേക്കും. ഈ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട ഒരു രോഗവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും അവ ഉടനടി നശിപ്പിക്കണമെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. വിപണിയിൽ നിന്ന് ഉൽപ്പന്നങ്ങൾ പിൻവലിക്കുന്നതിന് കമ്പനിയുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഈ പിൻവലിക്കൽ നടപ്പാക്കുന്നത് നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.

    പിൻവലിക്കുന്ന ഉൽപ്പന്നങ്ങളുടെയും ബാച്ച് നമ്പറുകളുടെയും വിശദാംശങ്ങൾ അതോറിറ്റി പരസ്യപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ നിരീക്ഷിക്കാനും നിയന്ത്രണങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കാനുമുള്ള തുടർച്ചയായ പ്രതിബദ്ധത സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതേ കുറിച്ച് ഏകീകൃത കോൾ സെന്റർ (19999) വഴി റിപ്പോർട്ട് ചെയ്യണമെന്ന് എല്ലാവരോടും അതോറിറ്റി അഭ്യർഥിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Baby Formula Nestle Saudi Warning
    Latest News
    ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    20/02/2026
    ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    20/02/2026
    വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    20/02/2026
    റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    20/02/2026
    തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version