ജിദ്ദ: ബംഗ്ലാദേശ് സ്വദേശിയായ വാച്ച്മാൻ മുഹമ്മദ് ജുൽഹാഷ് മിൻഹാജുദ്ദീനെ കൊലപ്പെടുത്തി വെയർഹൗസ് കൊള്ളയടിച്ച ഈജിപ്ഷ്യൻ പൗരൻ മുഹമ്മദ് മുസ്തഫ ഇബ്രാഹിം മർഇയ്ക്ക് മക്ക പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സായുധ കൊള്ളയ്ക്കായി സംഘടിച്ച് പദ്ധതിയിട്ട പ്രതി, വാച്ച്മാനെ കെട്ടിയിടുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്ത ശേഷം വെയർഹൗസിൽ നിന്ന് വൈദ്യുത കേബിളുകൾ കവർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group