ബുറൈദ- അൽ ഖസീം ബുറൈദ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന വണ്ടൂർ കോട്ടക്കുന്ന് തണ്ടുപാറക്കൽ വീട്ടിൽ സ്വദേശി അൻവർ സാദിഖ്(38) നിര്യാതനായി. കെ.ടി അബ്ദുറഹീമിന്റെയും ആമിനയുടെയും മകനാണ്. അരാംകോ ടാങ്കർ ലോറി ഡ്രൈവറായിരുന്നു. ഭാര്യ- ഷഹാന. മകൻ- സൽമാൻ ഫാരിസ്.
നടപടിക്രമങ്ങൾക്ക് കെ.എം.സി.സി ബുറൈദ വെൽഫെയർ വിംഗ് നേതാവ് ഫൈസൽ ആലത്തൂർ നേതൃത്വം നൽകുന്നു. മയ്യിച്ച് ബുറൈദ ഖബർസ്ഥാനിൽ മറവു ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group