ജിദ്ദ- വാഴയൂർ സർവീസ് ഫോറം (വി.എസ്.എഫ്) സൗദി അറേബ്യ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജി.എച്ച്.എസ് സൗദി ജനറൽ മാനേജർ മുഹമ്മദ് അബ്ദുറഹ്മാൻ യൂസഫ് മലബാറി ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ഉൽപ്പാദനക്ഷമവും പിരിമുറുക്കമില്ലാത്തതുമായ ജീവിതത്തിന് അവർക്ക് കരുതലും അംഗീകാരവും പിന്തുണയും പ്രചോദനവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വി.എസ്.എഫ് ഖത്തർ മുഖ്യ രക്ഷാധികാരി മശ്ഹൂദ് വി സി തിരുത്തിയാട് മുഖ്യ പ്രഭാഷണം നടത്തി.
ഷൗക്കത്തലി കോട്ട ജിദ്ദ (പ്രസിഡന്റ), രതീഷ് എം ഇ കാരാട് റിയാദ് (ജനറൽ സെക്രട്ടറി), ഉബൈദ് കക്കോവ് ദമ്മാം (ട്രഷറർ) വിവിധ പ്രവിശ്യകളെ പ്രതിനിധീകരിക്കുന്ന വൈസ് പ്രസിഡന്റുമാരായി രഹ്മത്തുല്ലാഹി തിരുത്തിയാട് റിയാദ് (സെൻട്രൽ പ്രൊവിൻസ്), ലിയാക്കത്തലി കോട്ട ത്വാഇഫ് (വെസ്റ്റേൺ പ്രൊവിൻസ്), ചന്ദ്രൻ വാഴയൂർ ദമ്മാം (ഈസ്റ്റേൺ പ്രൊവിൻസ്) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായ മുഹമ്മദ് അദിൻഷാ ചാനത്ത് മക്ക (വെസ്റ്റേൺ പ്രൊവിൻസ്), ഉണ്ണികൃഷ്ണൻ വാഴയൂർ റിയാദ് (സെൻട്രൽ പ്രോവിൻസ്), മുഹമ്മദ് ഷബീറലി പി.വി. ദമ്മാം (ഈസ്റ്റേൺ പ്രൊവിൻസ്) എന്നിവരെയും തിരഞ്ഞെടുത്തു.
അരവിന്ദ് കാരാട്, വി.എസ്.എഫ് യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് ആസിഫ് കോട്ടുപാടം, വി.എസ്.എഫ് സൗദിചാപ്റ്റർ എക്സികുട്ടീവ് മെമ്പർമാരായ റഷീദ് കക്കോവ്, ബിജേഷ് അയിലാളത്ത് പാറമ്മൽ, സഹീർ ഒ. കെ, അസീസ് കാരാട്, അബ്ദുൽ ലത്തീഫ് പുല്ലാറാട്ട്, നൗഷാദ് എം.കെ, ഷെരീഫ് കക്കോവ്, ജലീൽ കക്കോവ്, ഖാലിദ് എ.പി അഴിഞ്ഞിലം, ഷെരീഫ് സി കെ കോട്ടുപ്പാടം എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് റഷീദ് കക്കോവ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൗക്കത്തലി കോട്ട പാറമ്മൽ സ്വാഗതവും പുതിയ ചാപ്റ്റർ സെക്രട്ടറി രതീഷ് എം.ഇ കാരാട് റിയാദ് നന്ദിയും പറഞ്ഞു.