റിയാദ്- കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തസ്‌വീദ് ക്യാമ്പയിനിന്റെ ഭാഗമായി റിയാദിലെ ഗ്രീൻ ക്ലബ് ബാഡ്മിന്റൺ കോർട്ടിൽ വി.കെ അബ്ദുൾ കാദർ സാഹിബ് സ്മാരക ഇന്റർനാഷനൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. സൗദിയിലെയും മറ്റ് ജി.സി.സി രാഷ്ട്രങ്ങളിലെയും പ്രഗത്ഭരായ മുന്നൂറ്റി അൻപതോളം പ്രതിഭകൾ മാറ്റുരച്ചു. ചാമ്പ്യൻഷിപ്പ് ട്രോഫി വിഭാഗത്തിൽ ബഹ്റൈനിൽ നിന്നെത്തിയ ജെഫിൻ ജെസ്, മുഹമ്മദ് ആശിഖ് എന്നിവരെ പരാജയപ്പെടുത്തി സൗദി നാഷണൽ ബാഡ്മിന്റൺ ടീം പ്ലയെർ ഫിദാൻ സാജിദും സിന്മർ ബാഡ്മിന്റൺ ക്ലബ് അംഗം ആമിർ ആസിമും ജേതാക്കളായി.
റിയാദിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബുകളായ ഗ്രീൻ ക്ലബ്, റായീദ് സ്പോർട്സ് ക്ലബ്, സിൻമാർ ക്ലബ്ബ്, ഐബിസി തുടങ്ങിയവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ടൂർണമെന്റിൽ മഖ്‌ബൂൽ മണലോയി ടൂർണമെന്റ് ഡയറക്ടർ ആയിരുന്നു. ഗ്രീൻ ക്ലബ് പ്ലയേഴ്സിന്റെ ടെക്നികൽ ടീമിന്റെ സഹകരണത്തോടെ നടന്ന ബാഡ്മിന്റൺ ടൂർണമെന്റ് റിയാദിലെ പൊതുസമൂഹത്തിന് നവ്യാനുഭവം സമ്മാനിച്ചു.
സൗദി നാഷണൽ കെഎംസിസി വൈസ് പ്രസിഡന്റ് വി.കെ മുഹമ്മദ് സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അൻവർ വി.പിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി മുക്താർ പി.ടി.പി സ്വാഗതവും, സെക്രട്ടറി സിദ്ദിഖ് കല്യാശ്ശേരി നന്ദിയും രേഖപ്പെടുത്തി. നാഷണൽ കമ്മിറ്റി സ്പോർട്സ് വിങ് കൺവീനർ മുജീബ് ഉപ്പട, റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതാക്കളായ മജീദ് പെരുമ്പ,അബ്ദുൽ റഹ്‌മാൻ ഫറൂഖ് ,നജീബ് നെല്ലാങ്കണ്ടി, മഖ്ബൂൽ മണലോയി , പ്രോഗ്രാം അഡ്വൈസർ ഷാഹിദ് മാസ്റ്റർ, റായിദ് സ്പോർട്സ് ഡയറക്ടർ ഹാരിഫ്, ഗ്രീൻ ക്ലബ് ഡയറക്ടർ മുഹമ്മദ് കണ്ടക്കൈ, ജില്ലാ കെ.എം.സി.സി ചെയർമാൻ റസാക്ക് വളക്കൈ, ഓർഗനൈസിംഗ് സെക്രട്ടറി മെഹ്ബൂബ് ചെറിയവളപ്പ്,കെ.ടി അബൂബക്കർ, മുഹമ്മദ് കുട്ടി, ലിയാകത്ത് നീർവേലി, ഹുസൈൻ കുപ്പം, ഷെരീഫ് തിലാനൂർ, അബ്ദുൽ റഹ്മാൻ കൊയ്യോട്, സ്പോർട്സ് വിംഗ് ചെയർമാൻ നൗഷാദ് കെ.പി, മുഹമ്മദ് ഷബാബ്, റാഫി ടി കെ തുടങ്ങിയവർ സംസാരിച്ചു.
ബഷീർ നാലകത്ത്, ജസീർ തലശ്ശേരി, ഗുലാം പാനൂർ , സാബിത്ത് വേങ്ങാട്, സമീർ കണ്ണാടിപ്പറമ്പ, ജാഫർ സാദിഖ്, ഫുആദ് ചേലേരി, ഷംഷീദ് മട്ടന്നൂർ, ബഷീർ പിണറായി, മഹറൂഫ് കടാങ്കോട്,ഇക്ബാൽ കണ്ണൂർ , പ്രമോദ് ഇരിക്കൂർ, അബ്ദുള്ള കവ്വായി , നിഷാദ് ധർമ്മടം, കാസിം പന്നിയൂർ, റഷീദ് പാപ്പിനിശ്ശേരി, സയ്യാൻ ലിയാകത്ത് അലി , സലീം കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി.