Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 2
    Breaking:
    • 10,000 പേർക്ക് തൊഴിൽ, കോഴിക്കോട്ട് 600 കോടിയുടെ സൈബർ ടവറുമായി ഹൈലൈറ്റ് ഗ്രൂപ്പ്; മുഖ്യമന്ത്രി ശനിയാഴ്ച തറക്കല്ലിടും
    • ഭരണപരിഷ്കാര ചെയർമാൻ സ്ഥാനം വിനയത്തോടെ സ്വീകരിക്കുന്നു-ഡോ.എം.കെ മുനീർ
    • ഐചി നഗോയ ഏഷ്യൻ ഗെയിംസിൽ സൗദിക്ക് ആദ്യ സ്വർണ്ണ മെഡൽ
    • മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം
    • വധശിക്ഷ നടപ്പാക്കാൻ വിഷം കുത്തിവെച്ചത് രണ്ട് തവണ; മരിക്കാതെ വനിതാ കുറ്റവാളി, വധശിക്ഷ തടഞ്ഞ് കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കരുണയുടെ വാതില്‍ തുറന്നു, വീരേന്ദ്ര ഭഗത് പ്രസാദ് നാടണഞ്ഞു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/10/2025 Saudi Arabia Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – കരുണയുടെ വാതില്‍ ആകാശത്ത് മാത്രമല്ല ഭൂമിയിലും തുറന്നപ്പോള്‍, വീരേന്ദ്ര ഭഗത് പ്രസാദിന് ഉറ്റവരുടെ അടുത്തേക്കുള്ള യാത്രക്ക് വഴിയൊരുങ്ങി. പക്ഷാഘാതം വന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടര വര്‍ഷത്തോളമായി ഒരേ കിടപ്പിലായിരുന്ന ബിഹാര്‍ സ്വദേശിയായ വീരേന്ദ്ര ഭഗത് പ്രസാദ് ഒടുവില്‍ സന്നദ്ധ പ്രവര്‍ത്തകരുടേയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഇടപെടലിലൂടെ സ്വദേശത്തേക്ക് മടങ്ങി.

    ഏറ്റെടുക്കാനോ നാട്ടിലേക്ക് കൊണ്ടുപോകാനോ ആളില്ലാതെ പ്രയാസപ്പെട്ട വീരേന്ദ്രയുടെ ദുരിതം പുറത്തുവന്നതോടെ ജിദ്ദ കേരള പൗരാവലിയാണ് വിഷയത്തില്‍ ഇടപെട്ടത്. ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് എല്ലാ വഴികളും തേടിയ അവര്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ തിരിനാളവുമായി എത്തിയത് വ്യവസായി ഡോ. ഷംസീര്‍ വയലില്‍ ചെയര്‍മാനായ സൗദി റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ സര്‍വീസസ് (സൗദി ആര്‍.പി.എം) ആയിരുന്നു. രോഗിയെ നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായങ്ങളും അവര്‍ വാഗ്ദാനം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സാമ്പത്തിക, നിയമ സഹായവും ആര്‍.പി.എമ്മിന്റെ സാങ്കേതിക സഹായവും ലഭിച്ചതോടെ വീരേന്ദ്ര ഭഗതിന് നാട്ടിലെത്താനുള്ള വഴി തെളിഞ്ഞു. സാമ്പത്തിക സഹായത്തിന് പുറമെ, രോഗിയോടൊപ്പം യാത്ര ചെയ്യാനായി ഡോക്ടറെയും നഴ്സിനെയും ആംബുലന്‍സ് സേവനവും സൗദി ആര്‍.പി.എം ഒരുക്കി. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സ്വകാര്യ ആശുപത്രിയിലാണ് വീരേന്ദ്ര ഇത്രയും നാള്‍ കഴിഞ്ഞത്. എന്നിട്ടും യാതൊരു വീഴ്ചയും വരാതെ രോഗിയെ ദിനേന പരിചരിച്ച ഡോക്ടര്‍മാരും നഴ്സുമാരും കാരുണ്യത്തിന്റെ മാലാഖമാരായി. ഈ ആശുപത്രിയിലെ അവസാനത്തെ രോഗിയായിരുന്നു വീരേന്ദ്ര. ഇദ്ദേഹവും ഡിസ്ചാര്‍ജ് ആയതോടെ ഈ ജീവനക്കാരും ആശുപത്രി വിടും.

    കഴിഞ്ഞ ദിവസം സൗദി എയര്‍ലൈന്‍സില്‍ നാട്ടിലെത്തിയ രോഗിയെ തുടര്‍ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജിദ്ദ കേരള പൗരാവലി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അലി തേക്കുതോട്, ഷമീര്‍ നദ്‌വി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. സൗദി ആര്‍.പി.എമ്മും, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഉള്‍പ്പെടെ നടത്തിയ കൂട്ടായ ശ്രമങ്ങളുടെ ഫലമായി ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bihar Gulf news Jeddah Saudi arabia Stroke
    Latest News
    10,000 പേർക്ക് തൊഴിൽ, കോഴിക്കോട്ട് 600 കോടിയുടെ സൈബർ ടവറുമായി ഹൈലൈറ്റ് ഗ്രൂപ്പ്; മുഖ്യമന്ത്രി ശനിയാഴ്ച തറക്കല്ലിടും
    02/10/2026
    ഭരണപരിഷ്കാര ചെയർമാൻ സ്ഥാനം വിനയത്തോടെ സ്വീകരിക്കുന്നു-ഡോ.എം.കെ മുനീർ
    01/10/2026
    ഐചി നഗോയ ഏഷ്യൻ ഗെയിംസിൽ സൗദിക്ക് ആദ്യ സ്വർണ്ണ മെഡൽ
    01/10/2026
    മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം
    01/10/2026
    വധശിക്ഷ നടപ്പാക്കാൻ വിഷം കുത്തിവെച്ചത് രണ്ട് തവണ; മരിക്കാതെ വനിതാ കുറ്റവാളി, വധശിക്ഷ തടഞ്ഞ് കോടതി
    01/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.