ജിദ്ദ: വേങ്ങര മണ്ഡലം ജിദ്ദ കെ.എം.സി.സി കമ്മിറ്റി ജനുവരി മൂന്നിന് ജിദ്ദയിലെ ഹറാസാത്ത് ഇസ്തിറാഹ അൽ ഗസയിൽ സംഘടിപ്പിക്കുന്ന വില്ല ഇവന്റ് വൈബ് അറ്റ് വേങ്ങര ടൈറ്റിൽ പോസ്റ്റർ വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജന:സെക്രട്ടറി പി.കെ. അലി അക്ബർ പ്രകാശനം ചെയ്തു. ഗ്രാമീണ തനിമയുയർത്തുന്ന നിരവധ കലാ കായിക പരിപാടികളും ഗാന വിരുന്നും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ്.റസാഖ് മാസ്റ്റർ, സെൻട്രൽ കമ്മിറ്റി ആക്ടിംഗ് ജന:സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, സെൻട്രൽ കമ്മിറ്റി വൈ: പ്രസിഡന്റ്.എ.കെ.ബാവ വേങ്ങര, മലപ്പുറം ജില്ലാ ജന: സെക്രട്ടറി – നാണി മാസ്റ്റർ, പി.അലി ഊരകം, അഹമ്മദ് കരുവാടൻ, സലാഹുദ്ധീൻ വാളകുട, യൂനുസ് വേങ്ങര, നജ്മുദ്ധീൻ, നാസർ കാരാടൻ, ഇബ്രാഹീം മുക്കിൽ, അഷ്റഫ് ചുക്കൻ, ജലീൽ അടിവാരം, ജാബിർ സി.പി, സ്വാലിഹ് മാസ്റ്റർ, ഹംസ ഊരകം, അൻവർ, മൻസൂർ ഊരകം തുടങ്ങിയവർ പ്രസംഗിച്ചു.
ഇ.വി നാസർ അദ്ധ്യക്ഷത വഹിച്ചു. നാസർ മമ്പുറം സ്വാഗതവും നൗഷാദലി പറപ്പൂർ നന്ദിയും പറഞ്ഞു.