ജിദ്ദ:- വേങ്ങര മണ്ഡലം ജിദ്ദ കെ.എം.സി.സി കമ്മിറ്റി ഹറാസാത്ത് അൽ ഹസ്സ വില്ലയിൽ സംഘടിപ്പിച്ച വൈബ് @ വേങ്ങര വില്ല ഇവന്റ് – 2025 ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന കലാ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. പായസം പാചക മത്സരം, മെഹന്തി ഡിസൈൻ മത്സരം, കുട്ടികൾക്കായി കളറിംങ്ങ് ,പെൻസിൽ ഡ്രോയിംങ്ങ് മത്സരങ്ങൾ, വിവിധ ഗെയിമുകൾ, വടം വലി , ഷൂട്ടൗട്ട് മത്സരങ്ങളും നടന്നു.
സാംസ്കാരിക പൊതുസമ്മേളനം ഇ.വി നാസറിന്റെ അദ്ധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. റസാഖ് മാസ്റ്റർ, നാസർ മച്ചിങ്ങൽ, നാസർ വെളിയംങ്കോട്, എ.കെ ബാവ,അബ്ദുറഹിമാൻ , നാണി മാസ്റ്റർ, ഇല്യാസ് കല്ലിങ്ങൽ , അലി പാങ്ങാട്ട്, ശിഹാബ് പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. നാസർ മമ്പുറം സ്വാഗതവും, നൗഷാദലി പറപ്പൂർ നന്ദിയും പറഞ്ഞു.
അഹമ്മദ് കരുവാടൻ, സലാഹുദ്ധീൻ വാളകുട, കെ.സി ശംസു, യൂനുസ് വേങ്ങര, റെശീദ് പറണ്ടോട്, ഇംതിയാസ്, ലത്വീഫ് കൊന്നോല, മുക്കിൽ ഇബ്രാഹീം, മുസ്തഫ മാസ്റ്റർ, അഹമ്മദ് കുറ്റൂർ നേതൃത്വം നൽകി