മലപ്പുറം- മലപ്പുറം ഇരുമ്പുഴി പുളിയേങ്ങൽ സ്വദേശി, വടക്കേതലക്കൽ വി.ഉമ്മർ (67) നിര്യാതനായി. നാല് പതിറ്റാണ്ടോളം സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവാസിയായിരുന്നു. രണ്ട് കണ്ണുകളുടേയും കാഴ്ച്ചശക്തി നഷ്ടപ്പെട്ടിട്ടും മുപ്പത് വർഷത്തോളം ജിദ്ദയിലെ ഡെന്റൽ മെറ്റീരിയൽ സ്ഥാപനത്തിൽ മാനേജറായി ജോലി ചെയ്തു.
ഭാര്യ സുഹ്റ കരങ്ങാടൻ. മക്കൾ- നൂർബാനു ഒമർ (കനഡ), മുന്ന ഉമർ(ജിദ്ദ). സഹോദരങ്ങൾ. .മുഹമ്മദലി, ഖാലിദ്, ഉസ്മാൻ, സഫിയ്യ. ഖബറടക്കം ഇന്ന്(വെള്ളി) രാവിലെ പത്തരക്ക് ഇരുമ്പുഴി ജുമാ മസ്ജിദിൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group