ജിദ്ദ: ഉംറ തീർത്ഥാടനത്തിനുള്ള വിസ അനുവദിക്കുന്നതിന് പുതിയ വ്യവസ്ഥകൾ നടപ്പാക്കാൻ തീരുമാനിച്ചതായി സൗദി അറേബ്യയുടെ ഹജ്ജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ നുസുക് പ്ലാറ്റ്‌ഫോം അറിയിച്ചു. വിസ അപേക്ഷകൾ പരിശോധിച്ച് അനുമതി നൽകാൻ 48 മണിക്കൂർ സമയം വേണ്ടിവരുമെന്ന് ഉംറ സർവീസ് കമ്പനികൾക്ക് അയച്ച സർക്കുലറിൽ നുസുക് വ്യക്തമാക്കി. 2025 റബീഉൽ-അവ്വൽ 8 മുതൽ ഈ ക്രമീകരണം നിലവിൽ വരും.
വിസ ലഭിക്കുന്നതിനു മുമ്പായി ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഉംറ തീര്‍ഥാടകരെ ഗ്രൂപ്പുകളായി അയക്കുമ്പോഴും വിമാന ടിക്കറ്റുകള്‍ വാങ്ങുമ്പോഴും ഇക്കാര്യം എല്ലാവരും കണക്കിലെടുക്കണമെന്ന് നുസുക് ഉംറ പ്ലാറ്റ്‌ഫോം ആവശ്യപ്പെട്ടു. പുതിയ ക്രമീകരണം റബീഉല്‍അവ്വല്‍ എട്ടു മുതല്‍ നടപ്പാക്കി തുടങ്ങുമെന്നും പ്ലാറ്റ്‌ഫോം വ്യക്തമാക്കി.