ജിദ്ദ: ഉംറ നിർവ്വഹിക്കുന്നതിനിടെ മത്വാഫിൽ കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദ്ദേശി എൻ.കെ.മുഹമ്മദ് (വാപ്പു -53) ആണ് മരിച്ചത്.
മീസ്മുഷൈത്തിൽ ജോലിചെയ്യുന്ന മരുമകനും മകളും ഉംറനിർവ്വഹിക്കാൻ മക്കയിൽഎത്തുന്നുണ്ട് എന്ന് അറിഞ്ഞ് ജിദ്ദയിലെ കഫ്തിരിയയിൽ ജോലിചെയ്യുന്ന വാപ്പു ഉംറക്കെത്തുകയായിരുന്നു. നാല് ത്വവാഫ്കഴിഞ്ഞപ്പോഴായിരുന്നു കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ അൽജിയാദ് എമർജൻസി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.. ഹൃദയസ്തഭനംമൂലമാണ് മരണംസംഭവിച്ചത് എന്ന് ഡോക്ടർമാർ പറഞ്ഞു. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. അബ്ദുൽ ലത്തിഫിന്റെ പിതാവാണ്… ഖബറടക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ ഖബറടക്കും..
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group