ജിദ്ദ- ശബരിമല സ്വർണ മോഷണവും, ധിക്കാരവും അഹങ്കാരവും ധൂർത്തും അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ പിണറായി സർക്കാറിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധവും യു.ഡി.എഫിന്റെ കെട്ടുറപ്പും ഐക്യവും പ്രതിഫലിക്കുന്ന ഉജ്ജ്വലമായ വിജയമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നേടിയ ചരിത്ര വിജയം. ഇത് വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ കേരളം യു.ഡി.എഫിനൊപ്പമാണെന്നുള്ളതിന്റെ സൂചനയാണെന്ന് ജിദ്ദ പ്രവാസി യു.ഡി.എഫ് സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹക്കീം പാറക്കലും കൺവീനർ വിപി മുസ്തഫയും അഭിപ്രായപ്പെട്ടു.
പ്രവാസ ലോകത്തു യു.ഡി.എഫ് പ്രവർത്തകർ ഏറെ ആവേശഭരിതരാണെന്നും പ്രവാസി സമൂഹത്തിന്റേതുൾപ്പെടെ കേരളീയ സമൂഹം യു.ഡി.എഫിൽ ആർപ്പിച്ച വിശ്വാസത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും നേതാക്കൾ പത്രക്കുറിപ്പിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



