അൽ ഹസ്സ: ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫി നും, ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വം നല്കുന്ന ഇൻഡ്യാ മുന്നണിക്കുമുണ്ടായ തിളക്കമാർന്ന വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) അൽ ഹസ്സ ഏരിയാ കമ്മിറ്റി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
രാഗലയം എന്ന പേരിൽ മുബാറസ് നെസ്റ്റോ ആഡിറ്റോറിയത്തിൽ വെച്ച് നടത്തിയ വിജയാഘോഷത്തിൽ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും, കേക്ക് മുറിച്ചും, പായസ വിതരണം നടത്തിയും ആനന്ദ നൃത്തമാടി.
അൽ ഹസ്സ ഒ ഐ സി സി ആക്ടിംഗ് പ്രസിഡൻ്റ് അർശദ് ദേശമംഗലത്തിൻ്റെ അദ്ധ്യക്ഷതയിൽ ദമ്മാം റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ശാഫി കുദിർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് വിദ്വേശ പ്രസംഗങ്ങൾ നടത്തി ഇന്ത്യയുടെ മതേതര മനസ്സിനെ തകർക്കാൻ ശ്രമിച്ച സംഘപരിവാർ ഫാസിസ്റ്റുകളുടെ കുത്സിത ശ്രമങ്ങളെ തടഞ്ഞ ഇന്ത്യൻ ജനതയെ അൽ ഹസ്സ ഒഐസിസി അഭിവാദ്യം ചെയ്തു.മോദിയും,അമിത് ഷായും, അവർക്ക് ഓശാന പാടിയ ഏതാനും ചില ദേശീയ മാധ്യങ്ങളും, കോർപ്പറേറ്റ് ഭീമന്മാരും പടച്ചുവിട്ട എക്സിറ്റ് പോളുകളെയെല്ലാം നിശ്പ്രഭമാക്കി കോൺഗ്രസ്സും, ഇൻഡ്യാ മുന്നണിയും നേടിയെടുത്ത മുന്നേറ്റം വരും നാളുകളിൽ വർഗീയതക്കും, വിഭജന വിദ്വേശ പ്രവർത്തനങ്ങൾക്കും ഭാരതത്തിൻ്റെ മണ്ണിൽ ഒരു സ്ഥാനവുമില്ലാ എന്ന വ്യക്തമായ സൂചനയും മുന്നറിയിപ്പുമാണു് നൽകുന്നതെന്നു് പ്രാസംഗികർ ചൂണ്ടിക്കാട്ടി.
കേരളത്തിൽ പിണറായിയുടെ നരേന്ദ്ര മോദി ചങ്ങാത്തമാണു് ബി ജെ പി യുടെ വോട്ട് ഷെയറുകൾ കൂടാനും, അവർക്ക് അക്കൗണ്ട് തുറക്കാനും കാരണമായതെന്ന തിരിച്ചറിവു് ഇടതുപക്ഷ മുന്നണിയിലെ സാധാരണക്കാരായ സി പി എം പ്രവർത്തകരും, സി പി എം ഇതര കക്ഷികളും മനസ്സിലാക്കണമെന്നും യോഗം സി പി ഐ, കേരളാ കോൺഗ്രസ്സ് കക്ഷികളോടാവശ്യപ്പെട്ടു.
തൃശൂരിലെയും, ആലത്തൂരിലെയും തോൽവികൾ ഗൗരവമായി കണക്കിലെടുത്ത് ആവശ്യമായ നടപടികളുണ്ടാവണമെന്നും അൽ ഹസ്സ ഒഐസിസി കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തോടാവശ്യപ്പെട്ടു.
നവാസ് കൊല്ലം, റഫീഖ് വയനാട്, റഷീദ് വരവൂർ, ഹഫ്സൽ മഹാസിൻ, സബീന അഷ്റഫ് എന്നിവർ പ്രസംഗിച്ചു.
അൽ ഹസ്സ ഒ ഐ സി സി ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും, ട്രഷറർ ഷിജോമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.
അഫ്സൽ തിരൂർകാടു്, നൗഷാദ് താനൂർ, ഷിബു മുസ്തഫ, സിജൊ രാമപുരം, അഫ്സാന അഷ്റഫ്, മഞ്ജു നൗഷാദ്, അക്ബർ ഖാൻ, മുരളീധരൻ ചെങ്ങന്നൂർ, സലീം പോത്തംകോട്, രമണൻ ജാഫർ,ശംസു മഹാസിൻ, റിജോ ഉലഹന്നാൻ, സജീം കുമ്മിൾ, നവാസ് അൽനജ, ഫാറൂഖ് വാച്ചാക്കൽ, ദിവാകരൻ കാഞ്ഞങ്ങാട്, ജിബിൻ മാത്യു, ജിതേഷ് ദിവാകരൻ,ശിഹാബ് സലീം, ഹാഷിം കണ്ണൂർ,ഷമീർ പാറക്കൽ, ബഷീർ ഹുലൈല, നൗഷാദ് കൊല്ലം, അറോയ് ഗോമസ്,ഷീജ ഷിജോ, നജ്മ ഹഫ്സൽ, ബിൻസി തോമസ്, ഗോഡു്വീന ഷിജോ, അമീറ സജീം എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നല്കി.
ദേശീയ ഗാനാലാപനത്തോടെ തുടങ്ങിയ ആഘോഷ പരിപാടികൾ വന്ദേമാതരാലാപനത്തോടെയാണു് അവസാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group