ദമാം – സായുധ കൊള്ളകളും കൊലപാതകവും നടത്തിയ കേസിലെ പ്രതികളായ രണ്ടു പേര്‍ക്ക് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കവര്‍ച്ചകള്‍ നടത്താനും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളകള്‍ നടത്താനും സംഘം രൂപീകരിക്കുകയും പാകിസ്ഥാനി സഈദ് കരീം മുഹമ്മദ് റസായിനെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്ത സൗദി പൗരന്‍ സൈദ് ബിന്‍ അലി ബിന്‍ ഹമദ് അല്‍മരി, കുവൈത്ത് പൗരന്‍ അഹ്‌മദ് ജബാറ ഖുറൈഅ് മുഹമ്മദ് അല്‍മരി എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. സംഘത്തില്‍ പെട്ട കുവൈത്തി പൗരനാണ് പാകിസ്ഥാനിയെ വെടിവെച്ചുകൊലപ്പെടുത്തിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



