ജിദ്ദ: വിവിധ രംഗങ്ങളിൽ മികവ് പുലർത്തുന്നവർക്ക് ജിദ്ദയിലെ തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ഏർപ്പെടുത്തിയ പ്രതിഭാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജീവകാരുണ്യ രംഗത്തെ സേവനത്തിനുള്ള നാസർ മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് മസൂദ് ബാലരാമപുരം, കലാ-സാഹിത്യ രംഗത്തെ മികവിനുള്ള മഹേഷ് വേലായുധൻ സ്മാരക പുരസ്കാരം റജിയ വീരാൻ എന്നിവരാണ് തിരഞ്ഞെടുക്കപെട്ടത്.
ജനുവരി 17ന് ലയാലി അൽ നൂർ ഹാളിൽ നടക്കുന്ന ടി.എസ്.എസിന്റെ ഇരുപതാമത് വാർഷികാഘോഷത്തിൽ (അനന്തോത്സവം 2025) പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താകുറുപ്പിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group