ജിദ്ദ – സ്വന്തം സുരക്ഷയും ചുറ്റുമുള്ള മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്ത് ബൈക്കുകള്‍ ഓടിക്കുന്നവര്‍ അഞ്ചു നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പട്ടു. സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായ ഹെല്‍മെറ്റ് ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നമ്പര്‍ പ്ലേറ്റ് യഥാസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. പ്രത്യേകം നിശ്ചയിച്ച ട്രാക്ക് ബൈക്ക് യാത്രികര്‍ പാലിക്കണം. മറ്റു ട്രാക്കുകള്‍ക്കിടയില്‍ പ്രവേശിക്കരുത്. പ്രത്യേകം നിര്‍ണയിച്ച വേഗപരിധിയും സുരക്ഷിത അകലവും പാലിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group