Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 31
    Breaking:
    • ജിസാനിൽ ടയോട്ട മലയാളി കൂട്ടായ്‌മ ഓണാഘോഷം സംഘടിപ്പിച്ചു
    • ട്രാഫിക് ലംഘനങ്ങൾക്ക് ശിക്ഷ സാമൂഹിക സേവനം; മാറ്റത്തിനൊരുങ്ങി കുവൈത്ത്
    • വിപുലമായ സേവനങ്ങളുമായി ഗ്ലോബൽ ട്രാവൽ ആന്റ് ടൂറിസം ജിദ്ദയിൽ പ്രവർത്തനം തുടങ്ങി
    • ‘എന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന ഈ ചാനലിനെതിരെയും കേസെടുക്കണം’ 
    • ഗ്രാന്റ് – റയാൻ കെഎംസിസി സൂപ്പർ കപ്പ്: ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കർ-അറബും ഡ്രീംസ് ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സിയും തമ്മിൽ കലാശപ്പോര്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    വേനല്‍ക്കാല ചൂടില്‍ നിന്ന് ആശ്വാസമേകാന്‍ സൗദിയിലെ ഏറ്റവും മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/08/2025 Saudi Arabia Travel 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – വേനല്‍ക്കാലത്തെ വെന്തുരുകുന്ന ചൂടില്‍ നിന്ന് ആശ്വാസമേകുന്ന സൗദിയിലെ ഏറ്റവും മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സ്വദേശികളും വിദേശികളും അടക്കമുള്ള സന്ദര്‍ശകരെ മാടിവിളിക്കുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലായി കുതിച്ചുയരുന്ന വേനല്‍ക്കാലത്ത് സൗദികളും രാജ്യത്ത് കഴിയുന്ന വിദേശികളും കടുത്ത ചൂടില്‍ നിന്ന് രക്ഷപ്പെട്ട് മിതമായ കാലാവസ്ഥയും ആകര്‍ഷകമായ പ്രകൃതിയും ഉള്ള ഉള്‍നാടന്‍ സ്ഥലങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു. സന്ദര്‍ശകരുടെ മുന്‍ഗണനകളും സെര്‍ച്ച്, ബുക്കിംഗ് പ്രവണതകളും അടിസ്ഥാനമാക്കി, ഈ വര്‍ഷം സൗദിയിലെ മികച്ച 10 വേനല്‍ക്കാല വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇവയാണ്:

    അബഹ – ദക്ഷിണ സൗദിയുടെ മണവാട്ടി

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അബഹയില്‍ 17 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയാണ് അനുഭവപ്പെടുന്നത്. അബഹയിലെ ചില പ്രദേശങ്ങളില്‍ നേരിയ മഴയും ദിവസേന മൂടല്‍മഞ്ഞും അനുഭവപ്പെടുന്നു. ഇത് പര്‍വതങ്ങളും തണുത്ത കാറ്റും ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ഏറ്റവും മികച്ച ചോയ്‌സാക്കി അബഹയെ മാറ്റുന്നു.

    അല്‍ബാഹ – പ്രകൃതിയുടെ പറുദീസ

    അല്‍ബാഹയിലെ ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഇവിടുത്തെ റഗദാന്‍, ഖൈറ തുടങ്ങിയ വനങ്ങള്‍ വേനല്‍ക്കാല ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ നല്ല കാലാവസ്ഥ നല്‍കുന്നു.

    തായിഫ് – രാജാക്കന്മാരുടെ റിസോര്‍ട്ട്

    തായ്ഫില്‍ 22 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തുന്നു. തണുത്ത കാറ്റ് വീശുന്ന അല്‍ശഫ, അല്‍ഹദാ പ്രദേശങ്ങള്‍ സമശീതോഷ്ണ രാത്രികള്‍ സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നു.

    തന്നൂമ – അസീറിന്റെ മുത്ത്

    തന്നൂമയിലെ കാലാവസ്ഥ 18 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. കനത്ത മൂടല്‍മഞ്ഞും ആകര്‍ഷകമായ പച്ചപ്പും തന്നൂമയുടെ സവിശേഷതയാണ്.

    അല്‍നമാസ് – സൗദി അറേബ്യയിലെ സ്വിറ്റ്‌സര്‍ലന്റ്

    അല്‍നമാസിലെ താപനില 16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഇത് പ്രത്യേകിച്ച് രാത്രിയില്‍ രാജ്യത്തെ ഏറ്റവും തണുപ്പുള്ള പ്രദേശങ്ങളിലൊന്നാക്കി അല്‍നമാസിനെ മാറ്റുന്നു.

    ബല്‍ജുറശി – മൂടല്‍മഞ്ഞിന്റെ ഹൈറേഞ്ചുകള്‍

    ബല്‍ജുറശിയില്‍ 19 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെ മിതമായ താപനിലയാണുള്ളത്. ശാന്തതയും പര്‍വത സ്വഭാവവും ബല്‍ജുറശിയുടെ സവിശേഷതകളാണ്.

    അല്‍ഹദായും അല്‍ശഫയും – തായിഫിന്റെ കൊടുമുടികള്‍

    തായിഫിന്റെ ഏറ്റവും ഉയര്‍ന്ന കൊടുമുടികളായ അല്‍ഹദായിലും അല്‍ശഫയിലും താപനില 17 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുന്നു. ഇത് പ്രകൃതി സ്‌നേഹികള്‍ക്കും റിസോര്‍ട്ട് പ്രേമികള്‍ക്കും പ്രിയപ്പെട്ട സ്ഥലങ്ങളാക്കി ഇവയെ മാറ്റുന്നു.

    ഫൈഫ – ജിസാനിലെ പര്‍വത പറുദീസ

    ഫൈഫയിലെ താപനില 22 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. അതുല്യമായ ഉഷ്ണമേഖലാ പര്‍വതപ്രദേശങ്ങളുള്ള ഫൈഫയില്‍ മിക്കവാറും എല്ലാ ദിവസവും മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നു.

    അല്‍സൗദ – ഏറ്റവും ഉയര്‍ന്ന പ്രദേശം

    സൗദിയിലെ സൗദിയിലെ ഏറ്റവും ഉയരം കൂടിയ, ഏറ്റവും തണുപ്പുള്ള വേനല്‍ക്കാല ലക്ഷ്യസ്ഥാനമായ അല്‍സൗദയിലെ ശരാശരി താപനില 14 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ചിലപ്പോള്‍ രാത്രിയില്‍ 10 ഡിഗ്രിയില്‍ താഴെയായി താപനില കുറയും.

    ദഹ്റാന്‍ അല്‍ജനൂബ് – ശാന്തതയും സൗന്ദര്യവും

    ദഹ്റാന്‍ അല്‍ജനൂബില്‍ വേനല്‍ക്കാല താപനില 18 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. വിനോദ പ്രേമികള്‍ക്ക് സമശീതോഷ്ണ പര്‍വത അന്തരീക്ഷം ദഹ്റാന്‍ അല്‍ജനൂബ് പ്രദാനം ചെയ്യുന്നു.

    വര്‍ഷം മുഴുവനും ടൂറിസം സീസണിന്റെ വൈവിധ്യം വര്‍ധിപ്പിക്കുന്ന അതുല്യമായ അനുഭവങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വിസിറ്റ് സൗദി പ്രോഗ്രാമിന്റെയും ടൂറിസം മന്ത്രാലയത്തിന്റെ സംരംഭങ്ങളുടെയും വര്‍ധിച്ചുവരുന്ന പിന്തുണയോടെ തണുപ്പുള്ളതും ആരോഗ്യകരവുമായ അന്തരീക്ഷത്തില്‍ ദിനരാത്രങ്ങള്‍ ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആഭ്യന്തര ടൂറിസം പ്രേമികള്‍ക്ക് ഈ സ്ഥലങ്ങള്‍ അനുയോജ്യമായ ചോയ്‌സാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abha Taif Travel Cool Places Saudi Arabia Saudi Tourism Summer Destinations KSA
    Latest News
    ജിസാനിൽ ടയോട്ട മലയാളി കൂട്ടായ്‌മ ഓണാഘോഷം സംഘടിപ്പിച്ചു
    31/08/2025
    ട്രാഫിക് ലംഘനങ്ങൾക്ക് ശിക്ഷ സാമൂഹിക സേവനം; മാറ്റത്തിനൊരുങ്ങി കുവൈത്ത്
    31/08/2025
    വിപുലമായ സേവനങ്ങളുമായി ഗ്ലോബൽ ട്രാവൽ ആന്റ് ടൂറിസം ജിദ്ദയിൽ പ്രവർത്തനം തുടങ്ങി
    31/08/2025
    ‘എന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന ഈ ചാനലിനെതിരെയും കേസെടുക്കണം’ 
    31/08/2025
    ഗ്രാന്റ് – റയാൻ കെഎംസിസി സൂപ്പർ കപ്പ്: ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കർ-അറബും ഡ്രീംസ് ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സിയും തമ്മിൽ കലാശപ്പോര്
    31/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.