റിയാദ്- ടി.എം.ഡബ്ല്യൂ.എ റിയാദ് തലശ്ശേരി ഫെസ്റ്റ് 2024 ഈ മാസം 31 ന് വെള്ളിയാഴ്ച എക്‌സിറ്റ് 16 ലെ റായിദ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റോടുകൂടി ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍, കുട്ടികള്‍ക്കുള്ള ഖുര്‍ആന്‍ പാരായണം, ചിത്ര രചന, പാചക മത്സരം, കുടുംബ സംഗമം തുടങ്ങിയ പരിപാടികള്‍ ഈ വര്‍ഷം ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും.
സെപ്റ്റംബര്‍ അവസാന വാരം റിയാദിലെ കുടുംബിനികള്‍ക്ക് പാചക മത്സരവും പുരുഷന്മാരുടെ ലൈവ് ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിക്കും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍ ടൂര്ണമെന്റുകളും നടക്കും. ഡിസംബറില്‍ വിവിധ കലാ കായിക മത്സരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സംഘടിപ്പിക്കുന്ന വര്‍ണ്ണശബളമായ തലശ്ശേരി സംഗമത്തോടെ തലശ്ശേരി ഫെസ്റ്റിന് തിരശീല വീഴും.
നാട്ടിലെ നിര്‍ധനരുടെ കണ്ണീരൊപ്പാനും അര്‍ഹരായവരുടെ സങ്കടങ്ങള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന് അവര്‍ക്ക് കൈത്താങ്ങാകുവാനും രൂപം കൊണ്ട റിയാദിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയാണ് ടി.എം.ഡബ്‌ള്യു.എ റിയാദ്.
പ്രവാസജീവിതത്തിന്റെ ദൈനംദിന തിരക്കുകളില്‍ വീര്‍പ്പുമുട്ടുന്ന അംഗങ്ങളുടെ മാനസിക ഉല്ലാസത്തിന് എപ്പോഴും പ്രാധാന്യം നല്‍കുന്ന ഒരു സംഘടന കൂടിയാണിത്. വിവിധ കലാ കായിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ പരസ്പരമുള്ള ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിനോടൊപ്പം നിരവധി കലാ കായിക പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരുവാനും സംഘടനക്ക് സാധിച്ചിട്ടുണ്ട്
പ്രസിഡന്റ് അഷ്‌കര്‍ വി.സി, സെക്രട്ടറി അന്‍വര്‍ സാദാത്ത് ടി.എം, വൈസ് പ്രസിഡന്റ് അഫ്താബ് അമ്പിലായില്‍, ഇവെന്റ്‌സ് ഹെഡ് ഹാരിസ് പി.സി, സ്‌പോര്‍ട്‌സ് ഹെഡ് ഫുഹാദ് കണ്ണമ്പത്ത്, സ്‌പോണ്‍സര്‍ഷിപ് ഹെഡ് തന്‍വീര്‍ ഹാഷിം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍സംബന്ധിച്ചു.