റിയാദ് – സ്വന്തം രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ക്രിമിനല്‍ പ്രവൃത്തികള്‍ ചെയ്യുകയും തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുകയും അവര്‍ക്കു വേണ്ടി ചാരവൃത്തി നടത്തുകയും ആളുകളുടെ രക്തവും പണവും മാനവും ഹനിക്കുന്നത് അനുവദനീയമാക്കുന്ന തീവ്രവാദ സമീപനം സ്വീകരിക്കുകയും സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്ത മൂന്നു ഭീകരര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ത്വലാല്‍ ബിന്‍ അലി ബിന്‍ ഖുനൈഫിസ് അല്‍ഹദ്‌ലി, മജ്ദി ബിന്‍ മുഹമ്മദ് ബിന്‍ അതയാന്‍ അല്‍കഅബി, റായിദ് ബിന്‍ ആമിര്‍ ബിന്‍ മതര്‍ അല്‍കഅബി എന്നിവര്‍ക്ക് റിയാദിലാണ് ഇന്ന് വധശിക്ഷ നടപ്പാക്കിയത്. അറസ്റ്റിലായ ഭീകരര്‍ക്ക് പ്രത്യേക വിചാരണ കോടതി വധശിക്ഷ വിധിക്കുകയും അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇന്ന് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.