ബുറൈദ – സൗദിയില്‍ മൂന്നു ഭീകരരുടെ വധശിക്ഷ ഇന്ന് നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാമൂഹിക സുരക്ഷയും സ്ഥിരതയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ വിദേശ ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുകയും ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കുകയും ഭീകരതക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുകയും ഭീകരാക്രമണങ്ങള്‍ നടത്തിയവരെ ഒളിച്ചുകഴിയാന്‍ സഹായിക്കുകയും ചെയ്ത സൗദി പൗരന്മാരായ റയാന്‍ ബിന്‍ യൂസുഫ് ബിന്‍ ഇബ്രാഹിം അല്‍ദുബൈഖി, മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍സുവൈനി, അബ്ദുറഹ്‌മാന്‍ ബിന്‍ ഇബ്രാഹിം ബിന്‍ അഹ്‌മദ് അല്‍ഉയൈരി എന്നിവര്‍ക്ക് അല്‍ഖസീമിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



