ദമാം– സുരക്ഷാ സൈനികനെ കൊലപ്പെടുത്തിയ മൂന്നു ഭീകരരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൈനികനെ കൊലപ്പെടുത്തുകയും മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനെ പരിക്കേല്‍പിക്കുകയും സുരക്ഷാ വകുപ്പ് ആസ്ഥാനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ നിറയൊഴിക്കുകയും ചെയ്ത സൗദി പൗരന്മാരായ ഹുസൈന്‍ ബിന്‍ ഹൈദര്‍ ബിന്‍ അലവി അല്‍ഖല്ലാഫ്, മുഹമ്മദ് ബിന്‍ അഹ്‌മദ് ബിന്‍ സൗദ് ആലുഹമദ്, ഹസന്‍ ബിന്‍ സ്വാലിഹ് ബിന്‍ മഹ്ദി സുലൈം എന്നിവരുടെ വധശിക്ഷയാണ് കിഴക്കന്‍ പ്രവിശ്യയിലാണ് ഇന്ന് നടപ്പാക്കിയത്. സാമൂഹിക സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുകയും ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



