മക്ക – വ്യാജ ഹജ് സര്‍വീസ് സ്ഥാപനങ്ങള്‍ നടത്തിയ രണ്ടു ഈജിപ്തുകാരെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന ഈജിപ്തുകാരനും വിസിറ്റ് വിസയില്‍ സൗദിയില്‍ പ്രവേശിച്ച യുവാവുമാണ് അറസ്റ്റിലായത്. പെര്‍മിറ്റ് നേടാതെ നിയമവിരുദ്ധമായി ഹജ് നിര്‍വഹിക്കുന്നവര്‍ക്ക് മക്കയിലും പുണ്യസ്ഥലങ്ങളിലും താമസസ്ഥലങ്ങളും യാത്രാ സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് തട്ടിപ്പ് നടത്തുകയാണ് ഇരുവരും ചെയ്തത്. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group