റിയാദ്- സൗദി അറേബ്യയുടെ വടക്കും പടിഞ്ഞാറും പ്രദേശങ്ങളിൽ ഇന്ന്(തിങ്കളാഴ്ച)വൈകിട്ട് മാസപ്പിറവി നിരീക്ഷിക്കാൻ കാലാവസ്ഥ അനുയോജ്യമാണെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി സ്ഥിരീകരിച്ചു.
വടക്കൻ, പടിഞ്ഞാറൻ മേഖലകളിൽ തെളിഞ്ഞ ആകാശമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ, മധ്യ, കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും വടക്ക്, പടിഞ്ഞാറൻ മേഖലകളിൽ പൊതുവെ തെളിഞ്ഞ ആകാശം ഉണ്ടാകുമെന്നും അൽ ഖഹ്താനി വിശദീകരിച്ചു.
നജ്‌റാൻ, ജിസാൻ, അസീർ, പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ അഴുക്കും പൊടിയും ഇളക്കിവിടുന്ന ആലിപ്പഴ വർഷവും ശക്തമായ കാറ്റും മഴയും ഉണ്ടായേക്കും. കനത്ത ഇടിമിന്നലിനും സാധ്യതയുണ്ട്. അൽ-ബഹ, മക്ക, റിയാദ്, അൽ-ഖസിം, അൽ-ഷർഖിയ എന്നിവടങ്ങളിലും മഴയുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group