ജിദ്ദ- തനിമ വെസ്റ്റേൺ പ്രവിശ്യയുടെ കീഴിൽ ഹജ്ജ് സേവനത്തിനായി പോകുന്ന വളണ്ടിയർമാരുടെ പരിശീലനം പൂർത്തിയായി. അവസാനഘട്ട പരിശീലനത്തിൽ വളണ്ടിയർമാർക്കുള്ള നിർദേശങ്ങൾക്ക് പുറമെ, ഹജ്ജുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ കുറിച്ചുള്ള മാപ്പ് റീഡിംഗിലുള്ള പരിശീലനമാണ് പ്രധാനമായും നടന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഹജ്ജ് സേവനം നിർവഹിച്ച വളണ്ടിയർമാർ അനുഭവങ്ങൾ പങ്കുവെച്ചത് പുതിയ സന്നദ്ധ പ്രവർത്തകർക്ക് ആവേശമായി.
മോട്ടിവേഷൻ സെഷനിൽ കെ.ടി. അബൂബക്കർ ക്ലാസെടുത്തു. തനിമ വെസ്റ്റേൺ പ്രവിശ്യാ പ്രസിഡന്റ് ഫസൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജാക്കറ്റ് റിലീസ് വളണ്ടിയർ ക്യാപ്റ്റൻ നൗഷാദ് ഇ.കെക്ക് നൽകി തനിമ കേന്ദ്ര പ്രസിഡന്റ് എ.നജ്മുദ്ദീൻ നിർവഹിച്ചു. വളണ്ടിയർമാർക്കുള്ള നിർദേശങ്ങൾ
കോർഡിനേറ്റർ മുനീർ ഇബ്രാഹിം നൽകി. അബ്ദുസുബ്ഹാൻ ഖുർആനിൽനിന്ന് അവതരിപ്പിച്ചു.
സഫറുല്ല മുല്ലോളി, സി.എച്ച്.ബശീർ,കുട്ടിമുഹമ്മദ് കുട്ടി, നിസർ ബേപ്പൂർ എന്നിവർ നേതൃത്വം നൽകി.