ജിദ്ദ – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ സെലന്‍സ്‌കിയും ചര്‍ച്ച നടത്തി. റഷ്യ, ഉക്രൈന്‍ യുദ്ധത്തിന് അന്ത്യമുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഉക്രൈന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു.
നേരത്തെ ജിദ്ദ എയര്‍പോര്‍ട്ടിലെത്തിയ ഉക്രൈന്‍ പ്രസിഡന്റിനെയും സംഘത്തെയും മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരനും സഹമന്ത്രി മുസാഅദ് അല്‍ഈബാനും ജിദ്ദ മേയര്‍ സ്വാലിഹ് അല്‍തുര്‍ക്കിയും ഉക്രൈനിലെ സൗദി അംബാസഡര്‍ മുഹമ്മദ് അല്‍ജിബ്‌രീനും ജിദ്ദ പോലീസ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍തുവൈരിബും മക്ക പ്രവിശ്യ റോയല്‍ പ്രോട്ടോകോള്‍ ഓഫീസ് മേധാവി അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ ദാഫിറും ചേര്‍ന്ന് ഊഷ്മളമായി സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group