ബുറൈദ : സൗദിയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ ഐ സി സി കുബൈബ് ഏരിയ കമ്മിറ്റി സെക്രട്ടറിയും ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിൻ്റെ സജീവ പ്രവർത്തകനും ബുറൈദയിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന വിഷ്ണു ദാസ് കൃഷണനും കുടുംബത്തിനും ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി ഊഷ്മളമായ യാത്രയയപ്പ് നല്കി.
ഒ ഐ സി സി ഖസിം സെൻട്രൽ കമ്മറ്റിയുടെ സംഘടനാ ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ജീവകാരുണ്യ പ്രവർത്തകനും മുഖ്യ രക്ഷാധികാരിയുമായ സക്കീർ പത്തറ, ഹെൽത്ത് ഇൻസ്‌പെക്ടർ സജി ജോബ് തോമസ്, വൈസ് പ്രസിഡൻ്റ് മുജീബ് ഒതായി, കുബൈബ് ഏരിയ കമ്മിറ്റി പ്രസിഡൻ്റ് മനോജ് തോമസ്, സ്പോർട്സ് & ആർട്സ് കമ്മറ്റി കൺവീനർ സുധീർ കായംകുളം, സെൻട്രൽ കമ്മിറ്റി ജോയ്ൻ്റ് സെക്രട്ടറി സനോജ് പത്തരിയാൽ, കുബൈബ് ഏരിയ കമ്മീറ്റി ട്രഷറർ വിനീഷ് ചെറിയാൻ, സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സക്കീർ കുറ്റിപ്പുറം, ഫൈസിയ ഏരിയ കമ്മിറ്റി പ്രസിഡൻ്റ് സലൂബ് തുടങ്ങിയവർ ആശംസകളറിയിച്ചു കൊണ്ട് സംസാരിച്ചു .
ഒ ഐ സി സി സെൻട്രൽ കമ്മറ്റിയുടെ സ്നേഹോപഹാരം വിഷ്ണുദാസ് കൃഷ്ണന് സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറിയും സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ പ്രമോദ് കുര്യൻ കോട്ടയം കൈമാറി. കുടുംബത്തിനുള്ള ഉപഹാരങ്ങൾ ഓഡിറ്റർ ഷിയാസ് കണിയാപുരവും വൈസ് പ്രസിഡന്റ് മുജീബ് ഒതായിയും നൽകി. ഖസിം സെൻട്രൽ കമ്മറ്റി ജന സെക്രട്ടറി പി പി എം – അശ്റഫ് കോഴിക്കോട് സ്വാഗതം പറഞ്ഞ യോഗത്തി സെൻട്രൽ കമ്മിറ്റി ട്രഷറർ അനസ് ഹമീദ് തിരുപനന്തപൂരം നന്ദിയും പറഞ്ഞു