Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 5
    Breaking:
    • ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും അപകടകരവുമായ ഓപ്പറേഷനാണ് നടത്തിയതെന്ന് യു.എസ് ഉദ്യോഗസ്ഥര്‍
    • കൊല്ലം അഞ്ചല്‍ സ്വദേശി റിയാദില്‍ നിര്യാതനായി
    • ചൊവ്വാഴ്ച ഇറാനിൽ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കപ്പെടുമെന്ന് ട്രംപ്
    • യുദ്ധഭീതിക്കിടെ സമാധാനത്തിന്റെ രാഗവുമായി ബഹ്‌റൈൻ സംഗീതജ്ഞൻ; ‘വാൾട്‌സ് ഫോർ പീസ്’ പുറത്തിറങ്ങി
    • കാമുകിയെ കത്തിമുനയിൽ നിർത്തി ഐഫോൺ കവർന്ന ഈജിപ്ഷ്യൻ യുവാവിന് തടവുശിക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിൽ സപ്പോട്ട കൃഷി വിജയകരമെന്ന് പരിസ്ഥിതി, കൃഷി മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/10/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയിലെ മൂന്നു പ്രവിശ്യകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സപ്പോട്ട കൃഷി വിജയകരമാണെന്ന് തെളിഞ്ഞതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. ജിസാന്‍, കിഴക്കന്‍ പ്രവിശ്യ, അസീര്‍ പ്രവിശ്യകളിലാണ് സപ്പോട്ട കൃഷി ആരംഭിച്ചിരിക്കുന്നത്. ഈ ചുവടുവെപ്പ് രാജ്യത്ത് കാര്‍ഷിക, സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തില്‍ വിലപ്പെട്ട കൂട്ടിച്ചേര്‍ക്കലാണ്.

    മധ്യഅമേരിക്കയാണ് സപ്പോട്ട മരങ്ങളുടെ ഒറിജിനല്‍ പ്രദേശം. 20 മീറ്റര്‍ വരെ ഉയരത്തില്‍ എത്തുന്ന ഇടത്തരം വലിപ്പമുള്ള നിത്യഹരിത വൃക്ഷമാണ് സപ്പോട്ട. ക്ഷീര വ്യവസായം, ഡെന്റല്‍ ഫില്ലിംഗുകള്‍ തുടങ്ങിയ നിരവധി വ്യവസായങ്ങളില്‍ സപ്പോട്ട ഉപയോഗിക്കുന്നു. ഇത് ഈ കൃഷിയുടെ സാമ്പത്തിക മൂല്യം വര്‍ധിപ്പിക്കുന്നു. വരണ്ടതും ചൂടുള്ളതുമായ പ്രദേശങ്ങളില്‍ വളരുന്നതിനാലും മൈനസ് 52 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്ന താപനില സഹിക്കുന്നതിനാലും സപ്പോട്ട വൃക്ഷം സൗദി അറേബ്യയുടെ പാരിസ്ഥിതിക സാഹചര്യങ്ങളുമായി വളരെ പൊരുത്തപ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാജ്യത്ത് ഒന്നിലധികം പ്രവിശ്യകളില്‍ സപ്പോട്ട മരം നട്ടുപിടിച്ചതിന്റെ വിജയം സ്വയംപര്യാപ്തത കൈവരിക്കുന്നതിലും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കുന്നതിലും ഇത്തരത്തിലുള്ള കൃഷിയുടെ വലിയ സാധ്യത കാണിക്കുന്നു. സപ്പോട്ട വൃക്ഷങ്ങള്‍ സാമ്പത്തികമായി മാത്രമല്ല പ്രയോജനം ചെയ്യുന്നത്, മറിച്ച്, അവ കാര്‍ഷിക വൈവിധ്യം വര്‍ധിപ്പിക്കുകയും രാജ്യത്തെ പാരിസ്ഥിതി സുസ്ഥിരത നിലനിര്‍ത്തുകയും ചെയ്യുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു.

    സപ്പോട്ട പഴത്തില്‍ പഞ്ചസാര, അന്നജം, അസ്‌കോര്‍ബിക് ആസിഡ് തുടങ്ങിയ സമ്പന്നമായ പോഷക ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതായി ജിസാന്‍ പ്രവിശ്യ കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി അവാജി ബിന്‍ ഹൈദര്‍ പറഞ്ഞു. മധുരമേറിയ ഇവ ഫ്രഷ് ആയും ജാം നിര്‍മാണത്തിനും ഉപയോഗിക്കാവുന്നതാണ്. ഉചിതമായ കാര്‍ഷിക മാര്‍ഗനിര്‍ദേശം നല്‍കിക്കൊണ്ടും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ആവശ്യമായ വളങ്ങളും വിഭവങ്ങളും നല്‍കിക്കൊണ്ടും ഇത്തരം സംരംഭങ്ങളെ പിന്തുണക്കുന്നത് മന്ത്രാലയം തുടരും.

    വളപ്രയോഗത്തില്‍ സപ്പോട്ട മരങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മുതിര്‍ന്ന വൃക്ഷത്തിന് പ്രതിവര്‍ഷം ഒന്നര കിലോ നൈട്രജനും അര കിലോഗ്രാം പൊട്ടാസ്യം സള്‍ഫേറ്റും സുപ്പര്‍ഫോസ്‌ഫേറ്റും ആവശ്യമാണ്. കൃത്യമായ വളപ്രയോഗം സുസ്ഥിരമായ വളര്‍ച്ചക്കും ഉയര്‍ന്ന ഉല്‍പാദനക്ഷമതക്കും സഹായിക്കും. കാര്‍ഷിക മേഖല വികസിപ്പിക്കാനും മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ കാര്‍ഷിക മേഖലയുടെ സംഭാവന വര്‍ധിപ്പിക്കാനും പുതിയതും ലാഭകരവുമായ വിളകള്‍ സ്വീകരിക്കുന്നതില്‍ പ്രാദേശിക കര്‍ഷകരെ പിന്തുണക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സപ്പോട്ട കൃഷി പ്രോത്സാഹിപ്പിക്കുന്നതെന്നും അവാജി ബിന്‍ ഹൈദര്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും അപകടകരവുമായ ഓപ്പറേഷനാണ് നടത്തിയതെന്ന് യു.എസ് ഉദ്യോഗസ്ഥര്‍
    05/04/2026
    കൊല്ലം അഞ്ചല്‍ സ്വദേശി റിയാദില്‍ നിര്യാതനായി
    05/04/2026
    ചൊവ്വാഴ്ച ഇറാനിൽ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കപ്പെടുമെന്ന് ട്രംപ്
    05/04/2026
    യുദ്ധഭീതിക്കിടെ സമാധാനത്തിന്റെ രാഗവുമായി ബഹ്‌റൈൻ സംഗീതജ്ഞൻ; ‘വാൾട്‌സ് ഫോർ പീസ്’ പുറത്തിറങ്ങി
    05/04/2026
    കാമുകിയെ കത്തിമുനയിൽ നിർത്തി ഐഫോൺ കവർന്ന ഈജിപ്ഷ്യൻ യുവാവിന് തടവുശിക്ഷ
    05/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.