ജിദ്ദ – ഹലോ സ്‌പേസ് ടൂറിസ്റ്റ് ബഹിരാകാശ പേടകം ഈ മാസാവസാനത്തോടെ സൗദിയില്‍ ആദ്യ പരീക്ഷണ സര്‍വീസ് നടത്തുമെന്ന് ബഹിരാകാശ ടൂറിസം മേഖലയില്‍ ആഗോള തലത്തിലെ മുന്‍നിര കമ്പനിയായ ഹലോ സ്‌പേസ് കമ്പനി സി.ഇ.ഒ കാര്‍ലോസ് മീറ അറിയിച്ചു. സൗദിയില്‍ അസംബ്ലി യൂനിറ്റും ടെസ്റ്റിംഗ് സൗകര്യവും സ്ഥാപിച്ചുവരികയാണ്. പുതിയ സൗകര്യങ്ങള്‍ ഹാലോ കമ്പനിയുടെ ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമാണ്. ബഹിരാകാശ ആക്ടിവിറ്റികള്‍ക്കുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ശക്തമാക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.
ക്യാപ്‌സൂള്‍, സ്‌പേസ്‌പോര്‍ട്ട്, സൗദിയില്‍ സ്ട്രാറ്റോസ്‌ഫെറിക് ഫ്‌ളൈറ്റുകള്‍ പുനഃസൃഷ്ടിക്കുന്ന ഇമ്മേഴ്‌സീവ് എക്‌സ്പീരിയന്‍സ് ഡോം എന്നിവക്കായുള്ള അസംബ്ലി, ടെസ്റ്റിംഗ് സൗകര്യങ്ങള്‍ സ്ഥാപിക്കുന്നത് ഉറപ്പാക്കുന്ന നിലക്ക് വ്യാവസായിക ശേഷികള്‍ പ്രാദേശികവല്‍ക്കരിക്കേണ്ടത് പ്രധാനമാണ്. ടൂറിസ്റ്റ് ബഹിരാകാശ പേടകം പരീക്ഷിക്കാന്‍ സൗദി അറേബ്യയെ തെരഞ്ഞെടുത്തത് രാജ്യം പ്രദാനം ചെയ്യുന്ന അനുകൂലമായ ബിസിനസ് അന്തരീക്ഷത്തിന്റെ സ്വാഭാവിക പ്രതിഫലനമാണെന്നും കാര്‍ലോസ് മീറ പറഞ്ഞു.
സൗദിയില്‍ പ്രധാന പ്രവര്‍ത്തന അടിത്തറ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഹലോ സ്‌പേസ് കമ്പനി രാജ്യത്ത് ആവശ്യമായ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നത്. സാങ്കേതിക നവീകരണത്തിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ ലക്ഷ്യം കൈവരിക്കാനും ഇത് സഹായിക്കും. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 30 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പറക്കുന്ന അറോറ ക്യാപ്‌സൂളിന്റെ യഥാര്‍ഥ വലിപ്പത്തിലുള്ള പ്രോട്ടോടൈപ്പിന്റെ വിക്ഷേപണമാണ് ഈ മാസാവസാം നടക്കുക. സുരക്ഷക്കും നവീകരണത്തിനുമുള്ള ഹലോ കമ്പനിയുടെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായ ആളില്ലാ വിമാനത്തിന്റെ ഈ യാത്ര, കഴിഞ്ഞ മൂന്നു വര്‍ഷമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ക്യാപ്‌സൂളിന്റെ കോര്‍ സിസ്റ്റങ്ങളുടെ സംയോജിത പ്രവര്‍ത്തനങ്ങളുടെ സമഗ്ര സുരക്ഷ ഉറപ്പാക്കും.