മക്ക – ഹജ് കര്‍മം നിര്‍വഹിക്കുന്നതിന് പുണ്യഭൂമിയിലെത്താന്‍ സാധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിറിയയില്‍ നിന്നുള്ള വൃദ്ധതീര്‍ഥാടകന്‍ ഊന്നുവടിയേന്തി നൃത്തം വെച്ചത് കൗതുകമായി. വിശുദ്ധ ഹറം കണ്‍കുളിര്‍ക്കെ കാണാനും ഹജ് നിര്‍വഹിക്കാനും പുണ്യഭൂമി സന്ദര്‍ശിക്കാനുമുള്ള ഇത്രയും കാലത്തെ സ്വപ്‌നം ജീവിതത്തിന്റെ സാഹാഹ്നത്തില്‍ പൂവണിഞ്ഞതിലുള്ള ആഹ്ലാദം അടക്കാനാകാതെയാണ് തീര്‍ഥാടകന്‍ നൃത്തം ചെയ്തത്.
തീര്‍ഥാടകന്‍ മക്കയിലെത്തിയത് പരമ്പരാഗത സിറിയന്‍ വേഷങ്ങളണിഞ്ഞും ബലൂണുകള്‍ ഉപയോഗിച്ച് പ്രദേശം അലങ്കരിച്ചും ഒരുകൂട്ടം ബന്ധുക്കള്‍ ആഘോഷിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group