Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 2
    Breaking:
    • അമേരിക്കയുമായി ചര്‍ച്ചനടത്തില്ലെന്ന് ഇറാന്‍
    • ഹിസ്ബുല്ല പാര്‍ലമെന്ററി ബ്ലോക്ക് തലവന്‍ കൊല്ലപ്പെട്ടു
    • കുവൈത്തില്‍ അമേരിക്കന്‍ യുദ്ധവിമാനം തകര്‍ന്നുവീണു
    • ബഹ്‌റൈനിൽ മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് വിദേശ തൊഴിലാളി മരിച്ചു
    • ഗൾഫ് രാജ്യങ്ങളുമായി ഇറാനുള്ള ബന്ധം നല്ല രീതിയിൽ: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    യുവാവിന്റെ സാഹസികമായ ഇടപെടല്‍ കുഞ്ഞുബാലന് രക്ഷയായി

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്30/03/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അബ്ദുല്ല അല്‍അനസിയും രക്ഷിച്ച ബാലനും. വലത്ത്: ബാലന്‍ നടുറോഡില്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – അല്‍ഖര്‍ജില്‍ സൗദി യുവാവ് അബ്ദുല്ല മദ്‌ലൂല്‍ അല്‍അനസി നടത്തിയ സാഹസികമായ ഇടപെടല്‍ കുഞ്ഞുബാലന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചു. അല്‍ഖര്‍ജിലെ മെയിന്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ബാലന്റെ ജീവനാണ് സ്വന്തം ജീവന്‍ അടക്കം മറ്റെല്ലാം തൃണവല്‍ഗണിച്ച് അബ്ദുല്ല അല്‍അനസി രക്ഷിച്ചത്. കഴിഞ്ഞ ദിവസം അബ്ദുല്ല അല്‍അനസി കാറോടിച്ചു പോകുന്നതിനിടെയാണ് കുഞ്ഞുബാലന്‍ ഒറ്റക്ക് റോഡ് മുറിച്ചുകടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ബാലന് റോഡ് മുറിച്ചുകടക്കാന്‍ സാധിക്കുന്നതിനു വേണ്ടി താന്‍ കാറിന്റെ വേഗം കുറക്കുകയായിരുന്നെന്ന് അബ്ദുല്ല അല്‍അനസി പറഞ്ഞു.

    pic.twitter.com/BvX4VvrGtS

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — فيديوهات منوعة (@SelaElnagar) March 30, 2024


    എന്നാല്‍ ബാലന്‍ റോഡ് മധ്യേനിന്നു. ഈ സമയത്താണ് ബാലന്‍ നിന്ന അതേ ട്രാക്കിലൂടെ അമിത വേഗതയില്‍ പിന്നില്‍ നിന്ന് കാര്‍ വരുന്നത് തന്റെ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ ഈ കാര്‍ ബാലനെ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനു വേണ്ടി ഉടന്‍ തന്നെ ബാലന്‍ നിന്ന ട്രാക്കിലേക്ക് തന്റെ കാര്‍ കയറ്റിയിട്ടു. അമിത വേഗത്തില്‍ നിമിഷ നേരം കൊണ്ട് എത്തിയ രണ്ടാമത്തെ കാര്‍ തന്റെ കാറില്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ഫുട്പാത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. രണ്ടാമത്തെ കാറിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ബാലന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. തനിക്കും രണ്ടാമത്തെ കാര്‍ ഡ്രൈവര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചില്ലെന്നും അബ്ദുല്ല അല്‍അനസി പറഞ്ഞു.
    ധീരകൃത്യമോ സാഹസികതയോ ഒന്നുമല്ല താന്‍ ചെയ്തതെന്നും ഇങ്ങിനെ ചെയ്യേണ്ടത് ധാര്‍മിക ബാധ്യതയാണെന്നും അബ്ദുല്ല അല്‍അനസി പറഞ്ഞു. തന്റെ സ്ഥാനത്ത് മറ്റാരാണെങ്കിലും താന്‍ ചെയ്തതു പോലെ തന്നെയാണ് ചെയ്യുക. കൂട്ടിയിടിച്ച് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാലും പിഞ്ചുബാലന് യാതൊന്നും സംഭവിക്കരുതെന്നാണ് താന്‍ കരുതിയത്. ബാലനെ നടുറോഡില്‍ കണ്ടപ്പോള്‍ തനിക്ക് ആ പ്രായത്തിലുള്ള സ്വന്തം മകനെയാണ് ഓര്‍മ വന്നത്. ബാലന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെങ്കിലും രണ്ടാമത്തെ കാറിന് സംഭവിച്ച കേടുപാടുകള്‍ക്ക് ഉടമ 5,000 റിയാല്‍ മുതല്‍ 6,000 റിയാല്‍ വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ട്. നഷ്ടപരിഹാരമില്ലാതെ കേസ് ഒത്തുതീര്‍ക്കാന്‍ അദ്ദേഹം കൂട്ടാക്കുന്നില്ലെന്നും അബ്ദുല്ല അല്‍അനസി പറഞ്ഞു. പിഞ്ചുബാലന്‍ നടുറോഡില്‍ നില്‍ക്കുന്നതിന്റെയും അബ്ദുല്ല സ്വന്തം കാര്‍ കൊണ്ട് പ്രതിബന്ധം സൃഷ്ടിച്ച് ബാലനെ രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അമേരിക്കയുമായി ചര്‍ച്ചനടത്തില്ലെന്ന് ഇറാന്‍
    02/03/2026
    ഹിസ്ബുല്ല പാര്‍ലമെന്ററി ബ്ലോക്ക് തലവന്‍ കൊല്ലപ്പെട്ടു
    02/03/2026
    കുവൈത്തില്‍ അമേരിക്കന്‍ യുദ്ധവിമാനം തകര്‍ന്നുവീണു
    02/03/2026
    ബഹ്‌റൈനിൽ മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് വിദേശ തൊഴിലാളി മരിച്ചു
    02/03/2026
    ഗൾഫ് രാജ്യങ്ങളുമായി ഇറാനുള്ള ബന്ധം നല്ല രീതിയിൽ: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി
    02/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.