ബുറൈദ: ബുറൈദയിൽ നിര്യാതനായ കൊല്ലം കണ്ണനല്ലൂർ പുത്തുവിള വീട്ടിൽ മുജീബ് (44)ൻ്റെ മൃതദേഹം ബുറൈദ ഖലീജ് ജുമുഅ മസ്ജിദിൽ നാളെ ജുമുഅക്ക് ശേഷം കബറടക്കും. പരേതനായ നസീമുദ്ദീന്റെയും, മുത്ത് ബീവി യുടെയും മകനാണ്.
കടുത്ത മഞ്ഞപിത്തം ബാധിച്ച് ബുറൈദ സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. 16 വര്‍ഷമായി നാട്ടിൽ പോയിട്ടില്ലാത്ത മുജീബ് 7 വര്‍ഷമായി ഇക്കാമയും കാലഹരണപ്പെട്ടിരുന്നു. ലേബർ ഓഫീസ് വഴി ലഭിക്കുന്ന എക്സിറ്റിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് രോഗം മൂർച്ഛിച്ചത്. നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന് വേണ്ടി ബുറൈദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ ഫൈസൽ ആലത്തൂർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group